വെയര്‍ഹൗസിലെ തീപിടിത്തം അഗ്നിരക്ഷാ സേനാംഗങ്ങൾ അണക്കുന്നു

സീബിൽ വെയര്‍ഹൗസില്‍ തീപിടിത്തം

മസ്‌കത്ത്: സ്വകാര്യ ബില്‍ഡിങ് മെറ്റീരിയല്‍ കമ്പനിയുടെ വെയര്‍ഹൗസില്‍ തീപിടിച്ചു. മസ്‌കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിലാണ് സംഭവം. നിരവധി സാധനങ്ങള്‍ കത്തിനശിച്ചു. ആർക്കും പരിക്കില്ല.

സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അഗ്‌നിരക്ഷാ സേനാംഗങ്ങളെത്തി തീ നിയന്ത്രണവിധേയമാക്കി.

സലാലയിൽ ഫാമിന് തീപിടിച്ചു

മസ്കത്ത്: ദോഫാർ ഗവർണറേറ്റിൽ ഫാമിന് തീപിടിച്ചു. സലാല വിലായത്തിലെ ഔഖാദ് ഏരിയയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ആർക്കും പരിക്കൊന്നുമില്ല. ഫാമിലുണ്ടായിരുന്ന കുറ്റിക്കാടിന് തീപിടിക്കുകയായിരുന്നു. ഗവർണറേറ്റിലെ അഗ്നിശമനസേനാംഗങ്ങളെത്തി തീ നിയന്ത്രണ വിധേയമാക്കി. ഇത്തരം തീപിടിത്തം തടയാൻ കുറ്റിക്കാട് വെട്ടി ചെറുതാക്കുന്നതടക്കമുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.


Tags:    
News Summary - Fire broke out in warehouse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.