മത്സ്യബന്ധന നിയമ ലംഘനം: കഴിഞ്ഞ മാസം രജിസ്റ്റർ ചെയ്തത് 394 കേസുകൾ

മസ്കത്ത്: മത്സ്യബന്ധന നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിന് മേയിൽ രജിസ്റ്റർ ചെയ്തത് 394 കേസുകൾ. വിവിധ സംഭവങ്ങളിലായി 30 വിദേശികൾ അറസറ്റിലാവുകയും ചെയ്തു.

കാർഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയത്തിന്‍റെ സ്ഥിതിവിവരക്കണക്കുകളിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ആകെയുള്ള കേസുകളിൽ 309 എണ്ണം ലൈസൻസ് ചട്ടം പാലിക്കാത്തതിനാണ് എടുത്തിട്ടുള്ളത്. നിരോധിത മത്സ്യബന്ധന രീതികൾ ഉപയോഗിച്ചതിനും അനധികൃത ഉപകരണങ്ങൾ കൈവശംവെച്ചതുമായും ബന്ധപ്പെട്ട് 42 കേസുകളും രജിസ്റ്റർ ചെയ്തു.

നിരോധിത മേഖലകളിലും സമയത്തും മത്സ്യബന്ധനം നടത്തിയതിന് 11 ലംഘനങ്ങളും കണ്ടെത്തി. ലൈസൻസില്ലാത്ത വിദേശ തൊഴിലാളികളെ നിയമിച്ചതിന് രണ്ട് കേസുകളുമെടുത്തു. ബോട്ടുകളിലും യാനങ്ങളിലും നമ്പർ പ്ലേറ്റ് സ്ഥാപിക്കാത്തതിന് 20 കേസുകളാണ് എടുത്തിട്ടുള്ളത്. ഇതുകൂടാതെ മറ്റു പത്ത് നിയമലംഘനങ്ങളും അധികൃതർ പിടികൂടിയിട്ടുണ്ട്. അഞ്ച് വീതം ബോട്ടുകൾ, എൻജിനുകൾ, 76 വലകൾ, 13 മത്സ്യബന്ധന ഉപകരണങ്ങൾ, മറ്റുമുൾപ്പെടെ 129 ഇനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.

കഴിഞ്ഞ മാസം ആകെ 28 കിലോ മത്സ്യം കണ്ടുകെട്ടിയെന്നും മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു.

കോസ്റ്റ് ഗാർഡ് പൊലീസ്, റോയൽ ഒമാൻ നേവി, മാരിടൈം സെക്യൂരിറ്റി സെന്റർ, തൊഴിൽ മന്ത്രാലയം എന്നിവയുൾപ്പെടെ ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെയാണ് മത്സ്യ ബന്ധന നിയമ ലംഘനങ്ങൾക്കെതിരെ കാർഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം നടപടികൾ സ്വീകരിക്കുന്നത്. 

Tags:    
News Summary - Fisheries Violation: 394 cases registered last month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.