മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ നിരോധിത മേഖലയിൽ മത്സ്യബന്ധനം നടത്തിയതിന് എട്ടു വിദേശികളെ അറസ്റ്റ് ചെയ്തു. ഫിഷറീസ് കൺട്രോൾ ടീം നാലു മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുത്തു. സദാഅ വിലായത്തിലെ നിയാബത്ത് ഹാസിക്കിനോട് ചേർന്നുള്ള പ്രദേശത്തായിരുന്നു ഇവർ മത്സ്യബന്ധനം നടത്തിയിരുന്നത്. ഇവർക്കെതിരെ നിയമ നടപടികൾ പൂർത്തിയായിവരുന്നതായി കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.