മസ്കത്ത്: ലിബിയയിൽ ‘ഡാനിയൽ’ കൊടുങ്കാറ്റിന്റെ ഫലമായുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധിപേർ മരിച്ച സംഭവത്തിൽ ഒമാൻ അനുശോചിച്ചു. ലിബിയൻ പ്രസിഡൻഷ്യൽ കൗൺസിൽ പ്രസിഡന്റ് ഡോ. മുഹമ്മദ് അൽ മാൻഫിക്ക് സുൽത്താൻ ഹൈതം ബിൻ താരിഖ് അനുശോചന സന്ദേശം അയച്ചു. ഇരകളുടെ കുടുംബങ്ങളോടും ലിബിയൻ ജനതയോടും ഹൃദയംഗമമായ അനുശോചനം അറിയിക്കുകയാണന്നും മരിച്ചവരെ സ്വർഗത്തിൽ പ്രവേശിപ്പിക്കാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നുവെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും കേബികൾ സന്ദേശത്തിൽ സുൽത്താൻ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളോടും അനുശോചനവും ആത്മാർത്ഥമായ സഹതാപം അറിയിക്കുകയാണെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും വിദേശകാര്യ മന്ത്രാലവവും പ്രസ്താവനയിൽ പറഞ്ഞു. കൊടുങ്കാറ്റിനെയും മഴയെയും തുടർന്ന് കിഴക്കൻ ലിബിയയിലെ ഡെർന നഗരത്തിലുണ്ടായ വൻ വെള്ളപ്പൊക്കത്തിൽ 2,000 പേർ മരിച്ചതായാണ് റിപ്പോർട്ട്. ആയിരക്കണക്കിന് ആളുകളെ കാണാതാവുകയും ചെയ്തു ലിബിയൻ നഗരമായ ഡെർണയുടെ മധ്യത്തിലൂടെ വെള്ളം ഒഴുകുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡെർന നഗരത്തിന് സമീപമുള്ള അണക്കെട്ട് തകർന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയതെന്ന് അധികൃതർ അറിയിച്ചു. കാണാതായവരുടെ എണ്ണം 5,000ത്തിനും 6,000ത്തിനും ഇടയിൽ ആണെന്നാണ് കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.