മസ്കത്ത്: പ്രവാസികൾക്കായി സുരക്ഷിത നിക്ഷേപങ്ങളിലും നൂതന സംരംഭങ്ങൾ ആരംഭിക്കുന്നതിനും മാർഗനിർദേശങ്ങളുമായി ഫോക്കസ് കേരള. ഗൾഫ് മാധ്യമവും ഓസ്കോൺ ഗ്രൂപ്പും കേരള ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും ൈകകോർക്കുന്ന പദ്ധതിയാണ് ഫോക്കസ് കേരള. സംസ്ഥാനത്തെ ഉൽപാദന സംസ്ഥാനമാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിക്കാനാവുന്നവരാണ് പ്രവാസികൾ. വിശ്വസനീയ ഉറവിടത്തിൽനിന്ന് ശരിയായ വിവരങ്ങളും ഉപദേശങ്ങളും ലഭിക്കുന്നുവെങ്കിൽ നിക്ഷേപം നടത്താനും സംരംഭങ്ങൾ തുടങ്ങാനും പ്രവാസികൾ തയാറാകും. മാർഗനിർദേശത്തിെൻറ അഭാവത്തിൽ പ്രവാസികൾ പൊതുവെ വ്യക്തിഗതമായി നിക്ഷേപിക്കുകയാണ് കണ്ടുവരുന്നത്. എന്നാൽ, പുതിയ അവസരങ്ങൾ തേടുകയും എന്നാൽ, വഴി കണ്ടെത്താൻ സാധിക്കാതെ നിൽക്കുന്നവർക്കും ഫോക്കസ് കേരള വഴികാട്ടിയാകും.
പ്രവാസികളുടെ ക്ഷേമം ഉറപ്പുവരുത്തി സാമ്പത്തിക മാർഗനിർദേങ്ങൾ ലഭ്യമാക്കുകയെന്ന ഉത്തരവാദിത്തം ഗർഫ് മാധ്യമം ഏറ്റെടുക്കുന്നു.
നിക്ഷേപങ്ങൾക്ക് പുറമെ, നൈപുണ്യമനുസരിച്ച് പുതിയ സംരംഭങ്ങളിലേക്ക് ചുവടുവെക്കുന്നതിനും ഫോക്കസ് കേരള സഹായിക്കും. കേന്ദ്ര -കേരള സർക്കാർ പദ്ധതികൾ, പോളിസി സംബന്ധമായവ, ലൈസൻസിങ്, സർക്കാർ നടപടി ക്രമങ്ങൾ തുടങ്ങിയവ മനസ്സിലാക്കാനും ഫോക്കസ് കേരള അവസരമൊരുക്കും.
ആദ്യഘട്ടമെന്ന നിലയിൽ പ്രവാസികൾക്കായി സൗജന്യ വെബിനാറുകൾ സംഘടിപ്പിക്കും. ആദ്യ വെബിനാർ ആഗസ്റ്റ് 14ന് ഇന്ത്യൻ സമയം രാത്രി 9.30 ( യു.എ.ഇ 7.30 PM, സൗദി അറേബ്യ 6.30 PM)ന് സംഘടിപ്പിക്കും.
ഉദ്ഘാടനം പ്രമുഖ വ്യവസായി ഗൾഫാർ മുഹമ്മദലി നിർവഹിക്കും. സർക്കാർ നയങ്ങൾ, അവസരങ്ങൾ, അതിൽ പുതിയ മാറ്റങ്ങൾ എന്ന വിഷയത്തിൽ ഡോ. മുഹമ്മദ് ഹനിഷ് ഐ.എ.എസ് സംസാരിക്കും. ഡോ. മാർട്ടിൻ പാട്രിക് - സാമ്പത്തിക ശാസ്ത്രജ്ഞൻ (കേരള ഗ്രാമീണ വ്യവസായത്തിന് ഏറ്റവും അനുയോജ്യമായ വ്യവസായങ്ങൾ), വിവേക് കൃഷ്ണ ഗോവിന്ദ് - ചാർട്ടേഡ് അക്കൗണ്ടൻറ് (ധനകാര്യങ്ങൾ, ബാങ്കിങ് എന്നിവയുടെ സ്വാധീനം), എൻ.എം ഷറഫുദ്ദീൻ (പ്രവാസികളുടെ എക്സ്പോഷറുകളും കേരളം പുനർനിർമിക്കാനുള്ള അവരുടെ ശക്തിയും) എന്നിവർ സംസാരിക്കും. ഈ വിഷയങ്ങളിലെ പ്രവാസികളുടെ സംശയങ്ങൾക്ക് വിദഗ്ധർ മറുപടി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.