മസ്കത്ത്: ഒന്നര ടണ്ണിലേറെ കോഴിയിറച്ചിയടക്കം മൂന്നു ടണ്ണിലേറെ ഭക്ഷണസാധനങ്ങൾ ദാഹിറ ഗവർണറേറ്റിലെ റീജ്യനൽ മുനിസിപ്പാലിറ്റി ആൻഡ് വാട്ടർ റിസോഴ്സസ് അധികൃതർ പിടിച്ചെടുത്തു. രണ്ടു വാണിജ്യ കേന്ദ്രങ്ങളിൽ വിതരണം ചെയ്യുന്നതിന് എത്തിച്ചതാണ് സാധനങ്ങൾ. ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അധികൃതരുടെ പരിശോധനയിലാണ് 40 ഡിഗ്രിയിലേറെ താപനില നിലനിൽക്കുന്ന സാഹചര്യത്തിൽ മൂന്നു ടണ്ണിലേറെ ഭക്ഷണ സാധനങ്ങൾ അശാസ്ത്രീയരീതിയിൽ ട്രക്കിൽ കൊണ്ടുപോകുന്നത് കണ്ടെത്തിയത്. നിരീക്ഷണത്തിനൊടുവിൽ ഗവർണറേറ്റിലെ വാണിജ്യ കേന്ദ്രത്തിെൻറ മുന്നിൽ വെച്ചാണ് ട്രക്ക് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കേടായതും തകരാറുള്ളതുമായ ഉൽപന്നങ്ങളുടെ വിൽപന വിലക്കുന്ന ഉപഭോക്തൃ സംരക്ഷണ നിയമത്തിെൻറ ഏഴാമത് ആർട്ടിക്കിൾ ചുമത്തി നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.