മസ്കത്ത്: ഒമാനിൽ രണ്ടു വർഷത്തിനു മുകളിൽ താമസിച്ചവർക്ക് മസ്കത്തിെൻറ വിവിധ മേഖലകളിൽ ഒാഫിസുകളും ഫ്ലാറ്റുകളും വാങ്ങാൻ അനുമതി നൽകി ഭവന-അർബൻ പ്ലാനിങ് മന്ത്രി ഉത്തരവ് പുറപ്പെടുവിച്ചു.ബോഷർ, അമിറാത്ത്, സീബ് വിലായത്തുകളിലെ നിശ്ചിത മേഖലകളിലുള്ള താമസ ആവശ്യത്തിനും, താമസ-വാണിജ്യ ആവശ്യത്തിനുമുള്ള ബഹുനില കെട്ടിടങ്ങളിലെ ഫ്ലാറ്റുകളാണ് കൈവശപ്പണയ വ്യവസ്ഥയിൽ സ്വന്തമാക്കാൻ അവസരം ലഭിക്കുക.
ബോഷർ, അമിറാത്ത്, സീബ് വിലായത്തുകളിലെ നിശ്ചിത മേഖലകളിലുള്ള താമസ ആവശ്യത്തിനും, താമസ-വാണിജ്യ ആവശ്യത്തിനുമുള്ള ബഹുനില കെട്ടിടങ്ങളിലെ ഫ്ലാറ്റുകളാണ് പാട്ടവ്യവസ്ഥയിൽ സ്വന്തമാക്കാൻ അവസരം ലഭിക്കുക. 50 വർഷത്തേക്കായിരിക്കും കരാറിെൻറ കാലാവധി. ഇത് പിന്നീട് അടുത്ത 49 വർഷത്തേക്കുകൂടി പുതുക്കാവുന്നതാതെന്ന് ഡോ. ഖൽഫാൻ അൽ ഷുൈഅലി പുറപ്പെടുവിച്ച മന്ത്രിതല ഉത്തരവിൽ പറയുന്നു.
ഒരു കെട്ടിടത്തിലെ 40 ശതമാനത്തിലധികം ഫ്ലാറ്റുകൾ വിദേശികൾക്ക് വിൽപന നടത്തരുത്. ഒരു രാജ്യക്കാർക്ക് പരമാവധി വിൽപന നടത്താവുന്നത് 20 ശതമാനമായും നിജപ്പെടുത്തിയിട്ടുണ്ട്. 23 വയസ്സിൽ കുറയാത്ത പ്രായമുള്ളവനായിരിക്കണം അപേക്ഷകർ. ബോഷർ വിലായത്തിലെ ഒന്നു മുതൽ മൂന്നു വരെ ഫേസുകൾ, അൽ ഖുവൈറിലെയും വതയ്യയിലെയും ഫേസ് രണ്ട്, ഗാല ഹൈറ്റ്സിലെ ഒന്നും രണ്ടും ഫേസുകൾ തുടങ്ങിയ സ്ഥലങ്ങളാണ് അനുമതിയുള്ളത്. റിയൽ എസ്റ്റേറ്റ് മേഖലക്ക് ഉത്തേജനം നൽകാൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. വാങ്ങി നാലു വർഷത്തിന് ശേഷം മാത്രമാണ് വിൽപന നടത്താൻ അനുമതിയുണ്ടാവുകയുള്ളൂ. ഉടമ മരക്കുന്നപക്ഷം പിന്തുടർച്ചവകാശിക്ക് കൈമാറാവുന്നതാണ്. നാലു നിലയും അതിൽ കൂടുതലും ഉള്ളതാകണം കെട്ടിടങ്ങൾ. ഫ്ലാറ്റുകളിൽ കുറഞ്ഞത് രണ്ടു മുറികളും അനുബന്ധ സൗകര്യങ്ങളും ഉണ്ടാവുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.