മസ്കത്ത്: കേരളത്തനിമയും കോളജ് കാലത്തെ ആഹ്ലാദകരമായ ഓർമകളും പങ്കുവെച്ച് കോഴിക്കോട് ഫാറൂഖ് കോളജ് പൂർവവിദ്യാർഥി സംഗമവും ഓണാഘോഷവും നടന്നു. റൂവി സ്റ്റാർ ഓഫ് കൊച്ചിൻ റസ്റ്റാറൻറിൽ നടന്ന പരിപാടി ഫോസ ( ഫാറൂഖ് കോളജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ) പ്രസിഡന്റ് സുബൈർ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻറ് ഷീബ വിമോജ് സ്വാഗതം പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും ഭാവിപദ്ധതികളും ജനറൽ സെക്രട്ടറി അനസ് വിശദീകരിച്ചു. ഫാറൂഖ് കോളജിലെയും ഒമാനിലെ വിവിധ ഇന്ത്യൻ സ്കൂളിലെയും നിർധന വിദ്യാർഥികളുടെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുത്തത് പ്രധാന നേട്ടമായി അദ്ദേഹം പറഞ്ഞു.
കെ. മുനീർ വടകര മുഖ്യപ്രഭാഷണം നിർവഹിച്ചു. ഓണാഘോഷ പരിപാടികളുടെ പ്രവാസി മലയാളികൾക്കിടയിൽ ഉണ്ടാകുന്ന സാഹോദര്യവും അവരുടെ പൈതൃക സ്മരണകളും അദ്ദേഹം ഊന്നിപ്പറഞ്ഞു. സംസ്ഥാനത്തെതന്നെ ഏറ്റവും പ്രമുഖവും ശ്രദ്ധേയവുമായ സ്ഥാപനങ്ങളിലൊന്നായി ഫാറൂഖ് കോളേജ് പരിണമിച്ചതെങ്ങനെയെന്നും എണ്ണമറ്റ വ്യക്തികളുടെ ജീവിതം രൂപപ്പെടുത്തിയ കലാലയം പകർന്നുനൽകിയ മൂല്യങ്ങളെയും അദ്ദേഹം പ്രശംസിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും കലാ കായിക പരിപാടികൾ നടന്നു. മുബീന, ഷംന, നിഷോര, നിദ, ജസീം, നിയാസ്, മുഹമ്മദ്, ഷാജി, മനോജ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.