മസ്കത്ത്: നിർദിഷ്ട സ്ഥലങ്ങളിലല്ലാതെ മാലിന്യം തള്ളുന്നവർക്കെതിരെ മുന്നറിയിപ്പുമായി മസ്കത്ത് മുനിസിപ്പാലിറ്റി. ഇങ്ങനെ തള്ളുന്നവരിൽനിന്ന് 100 റിയാൽ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. മാലിന്യം തള്ളുന്നത് ആവർത്തിച്ചാൽ പിഴ ഇരട്ടിയായി ചുമത്തും. നഗ രത്തിന്റെ വിവിധ ഭാഗങ്ങളിലും പൊതുസ്ഥലങ്ങളിലും മറ്റും മാലിന്യം കൊണ്ടുവന്നിടുന്നതിന് കുട്ടകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, കുട്ടകളിലിടാതെ പൊതുസ്ഥലങ്ങളിൽ അലക്ഷ്യമായി തള്ളുന്നവരുമുണ്ട്.
ദേശീയദിനാഘോഷത്തിന്റെ ഭാഗമായി പൊതു അവധി ആരംഭിച്ചതിനാൽ ബീച്ചുകളിലും മറ്റും തിരക്ക് വർധിക്കാൻ സാധ്യതയുണ്ട്. ഇങ്ങനെ വരുന്നവർ പ്ലാസ്റ്റിക് കവറുകളും മറ്റും നിർദിഷ്ട സ്ഥലങ്ങളിൽ കൊണ്ടുവന്നിടുന്നതിനുപകരം പൊതു ഇടങ്ങളിൽ തള്ളുന്നത് കണ്ടുവരാറുണ്ട്. ഇത് നഗര സൗന്ദര്യത്തിന് കോട്ടംതട്ടുന്നതിനൊപ്പം പ്രകൃതിയെയും ബധിക്കും. ഓരോ അവധി കഴിയുമ്പോഴും മസ്കത്ത് മുനിസിപ്പാലിറ്റി ജീവനക്കാർ വളരെ സാഹസപ്പെട്ടാണ് മാലിന്യങ്ങൾ നീക്കാറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.