മസ്കത്ത്: സുഹാർ ഫ്രീസോണിൽ വ്യാവസായിക, മെഡിക്കൽ ഗ്യാസ് നിർമാണ യൂനിറ്റ് സ്ഥാപിക്കാൻ എയർ കെയർ സിസ്റ്റംസ് കമ്പനിയുമായി സുഹാർ തുറമുഖവും ഫ്രീസോണും കരാർ ഒപ്പുവെച്ചു. ലിക്വിഡ് ഓക്സിജൻ, ലിക്വിഡ് നൈട്രജൻ, ലിക്വിഡ് ആർഗൺ എന്നിവയുൾപ്പെടെ വ്യാവസായിക, മെഡിക്കൽ വാതകങ്ങൾ ഫാക്ടറിയിൽ ഉൽപാദിപ്പിക്കാനാണ് ധാരണ.
എയർ സെപ്പറേഷൻ യൂനിറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫാക്ടറി ഉയർന്ന നിലവാരവും കാര്യക്ഷമതയും കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷ. പാക് ഒമാൻ ഇൻവെസ്റ്റ്മെന്റ് കമ്പനി ചെയർമാൻ സയ്യിദ് ജുലാൻഡ് ബിൻ ജയ്ഫർ സലിം അൽ സെയ്ദിന്റെയും ഒമാനിലെ പാകിസ്താൻ അംബാസഡർ ഇമ്രാൻ ചൗധരിയുടെയും സുഹാർ പോർട്ട് ആൻഡ് ഫ്രീസോൺ, എയർ കെയർ സിസ്റ്റംസ് എക്സിക്യൂട്ടിവ് മാനേജ്മെന്റിന്റെയും സാന്നിധ്യത്തിലായിരുന്നു കരാർ ഒപ്പിടൽ ചടങ്ങ്.
പാക് ഒമാൻ ഇൻവെസ്റ്റ്മെന്റ് കമ്പനിയാണ് പദ്ധതിയുടെ ഘടനാപരവും സാമ്പത്തികവുമായ ഉപദേഷ്ടാവ്. 15,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പദ്ധതിയിൽ ചൈനീസ്, യൂറോപ്യൻ സാങ്കേതിക വിദ്യകളുടെ സംയോജനമാണ് ഉപയോഗപ്പെടുത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.