മസ്കത്ത്: ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദി യുണൈറ്റഡ് കിങ്ഡത്തിന്റെ വിദേശകാര്യ വികസനകാര്യ സെക്രട്ടറിയായി നിയമിതനായ ഡേവിഡ് ലാമിയുമായ ഫോണിൽ സംസാരിച്ചു. പുതുതായി ചുമതലയേറ്റ സെക്രട്ടറി ലാമിയെ അഭിനന്ദിക്കുകയും അദ്ദേഹത്തിന്റെ പുതിയ ഉത്തരവാദിത്വത്തിൽ വിജയിക്കട്ടെയെന്നും ആശംസിച്ചു. ഒമാനും യു.കെയും തമ്മിലുള്ള സഹകരണ ബന്ധങ്ങളിൽ കൂടുതൽ വികസനവും സമൃദ്ധിയും വളർത്തേണ്ടതിന്റെ പ്രാധാന്യവും ഊന്നിപ്പറഞ്ഞു.
ഗസ്സയിലെയും വിശാലമായ ഫലസ്തീൻ പ്രദേശങ്ങളിലെയും ഭയാനകമായ മാനുഷിക സാഹചര്യത്തെക്കുറിച്ചും ചർച്ച ചെയ്തു. അന്താരാഷ്ട്ര വെടിനിർത്തൽ, ദുരിതാശ്വാസ സാമഗ്രികൾ വിതരണം, തടവുകാരുടെ മോചനം, ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിനുള്ള അംഗീകാരത്തിന്റെയും അടിസ്ഥാനത്തിൽ സമഗ്രവും ശാശ്വതവുമായ സമാധാനത്തിനുള്ള പ്രതിബദ്ധതയും ഇരു നേതാക്കളും അടിവരയിട്ടു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.