ഗസ്സ: ഒമാൻ-ഇന്ത്യൻ വിദേശകാര്യ മന്ത്രിമാർ ഫോണിൽ സംസാരിച്ചു

മസ്‌കത്ത്: ഇസ്രായേൽ-ഹമാസ് സംഘർഷത്തെ തുടർന്ന് പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന പ്രതിസന്ധിയുമായി ബന്ധപ്പെട്ട്​ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ്​ അൽ ബുസൈദി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്​ശങ്കറുമായി ഫോണിൽ സംസാരിച്ചു. ഉഭയകക്ഷി സഹകരണ ബന്ധത്തിലും പൊതുതാൽപര്യമുള്ള നിരവധി സംരംഭങ്ങളിലും ഊന്നി ഇരു രാജ്യങ്ങളും ചർച്ച നടത്തിയതായി ഒമാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസതാവനയിൽ പറഞ്ഞു.

ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ച് ചർച്ച നടത്തുകയും പശ്ചിമേഷ്യയിലെ പ്രതിസന്ധിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവെക്കുകയും ചെയ്തതായി ജയ്​ശങ്കറും എക്‌സ് അക്കൗണ്ടിൽ (ട്വിറ്റർ) കുറിച്ചു.

Tags:    
News Summary - Gaza: Oman-India foreign ministers spoke on phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.