മസ്കത്ത്: ജി.സി.സി ഏകീകൃത ടൂറിസ്റ്റ് വിസയുടെ നടപടികൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ജാസെം മുഹമ്മദ് അൽ ബുദൈവി പറഞ്ഞു. ദോഹയിൽ നടന്ന ജി.സി.സി ടൂറിസം മന്ത്രിമാരുടെ എട്ടാമത് മന്ത്രിതല യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഏകീകൃത ടൂറിസ്റ്റ് വിസയുടെ രൂപവും സ്വഭാവവും നിർണയിക്കാൻ ബന്ധപ്പെട്ട സാങ്കേതിക സമിതികൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജി.സി.സി ടൂറിസം മന്ത്രിമാരുടെ യോഗത്തിൽ ഒമാനും പങ്കാളിയായി. സുൽത്താനേറ്റിനെ പ്രതിനിധീകരിച്ച് പൈതൃക-ടൂറിസം മന്ത്രാലയമാണ് സംബന്ധിച്ചത്. ഒമാൻ പ്രതിനിധി സംഘത്തെ പൈതൃക-ടൂറിസം മന്ത്രി സലിം ബിൻ മുഹമ്മദ് അൽ മഹ്റൂഖിയാണ് നയിച്ചത്. ജി.സി.സി ടൂറിസം തന്ത്രം, ടൂറിസം, പൈതൃക മേഖലകളിൽ ജി.സി.സി സംയുക്ത പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ എന്നിവ യോഗം ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.