മസ്കത്ത്: ജി.സി.സി തൊഴിൽ മന്ത്രിമാരുടെ ഒമ്പതാമത് യോഗം കഴിഞ്ഞ ദിവസം മസ്കത്തിൽ ചേർന്നു.
മനുഷ്യശേഷി, അന്തർദേശീയ സഹകരണം എന്നീ മേഖലകളിൽ സംയുക്ത ജി.സി.സി പ്രവർത്തനത്തിനുള്ള തന്ത്രത്തെക്കുറിച്ച് യോഗം വിശദീകരിച്ചു. ഒമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം, ജി.സി.സി രാജ്യങ്ങളിലെ പ്രവാസി തൊഴിലാളികൾക്കുള്ള എൻഡ്-ഓഫ്-സർവിസ് ഗ്രാറ്റ്വിറ്റിയുടെ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനുള്ള വഴികളും തൊഴിൽ പരിശീലനത്തിനുള്ള ജി.സി.സി സെക്രട്ടേറിയറ്റ് ജനറലിന്റെ നിർദേശവും പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.