മസ്കത്ത്: ജി.സി.സി അഗ്രികൾചർ അണ്ടർ സെക്രട്ടറിമാരുടെ 31ാമത് തയാറെടുപ്പ് യോഗം മസ്കത്തിലെ ജി.സി.സി സുപ്രീം കൗൺസിലിന്റെ കൺസൽട്ടേറ്റിവ് അതോറിറ്റി ആസ്ഥാനത്ത് ചേർന്നു. സുൽത്താനേറ്റിനെ പ്രതിനിധാനംചെയ്ത് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയമാണ് പങ്കെടുത്തത്.
കൃഷി, കന്നുകാലി, മത്സ്യബന്ധനം എന്നീ മേഖലകളിൽ ജി.സി.സി സംസ്ഥാനങ്ങൾ തമ്മിലെ സഹകരണം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്തു. ജി.സി.സിയിൽ ഭക്ഷ്യസുരക്ഷ സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും യോഗം ചർച്ചചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.