മസ്കത്ത്: ജർമനിയുടെ വൈസ് ചാൻസലറും സാമ്പത്തിക കാര്യ-കാലാവസ്ഥാ പ്രവർത്തന മന്ത്രിയുമായ ഡോ. റോബർട്ട് ഹാബെക്ക് സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തി. അൽ ബർക്ക പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധങ്ങളും ഫലപ്രദമായ സഹകരണവും ഒമാനി, ജർമ്മൻ ജനതകളുടെ പൊതുതാൽപര്യങ്ങൾ നിറവേറ്റുന്നതിനായി എല്ലാ മേഖലകളിലും അവ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും അവലോകനം ചെയ്തു.
പൊതുവായ ആശങ്കയുള്ള നിരവധി വിഷയങ്ങളിൽ വീക്ഷണങ്ങളും കൈമാറി. യോഗത്തിൽ ഊർജ, ധാതു മന്ത്രി എൻജിനീയർ സലിം നാസർ അൽ ഔഫി ജർമനിയിലെ ഒമാൻ അംബാസഡർ മൈതാ സെയ്ഫ് അൽ മഹ്റൂഖി, ഒമാനിലെ ജർമനിയുടെ അംബാസഡർ ഡിർക്ക് ലോൽകെ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.