ഗ്ലോബൽ ഫിൻടെകിന്‍റെ ലീഡിങ് ഫിൻടെക് പേഴ്സനാലിറ്റി പുരസ്കാരം (ജി.സി.സി) , എം2പി ഫിൻടെക് പ്രസിഡന്‍റ് അഭിഷേക് അരുണിൽ നിന്നും അദീബ് അഹമ്മദ് ഏറ്റുവാങ്ങുന്നു. ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് അസോസിയേറ്റ് വൈസ് പ്രസിഡന്‍റ് ലതിക കൊൾനട്ടി സമീപം
മസ്കത്ത്: 2023ലെ ഗ്ലോബൽ ഫിൻടെക് പുരസ്കാരം അബുദാബി ആസ്ഥാനമായ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എം.ഡിയും യുവ ഇന്ത്യൻ വ്യവസായ പ്രമുഖനുമായ അദീബ് അഹമ്മദിന്. മുബൈയിൽ നടന്ന ചടങ്ങിൽ ഗ്ലോബൽ ഫിൻടെകിന്‍റെ ആഗോളതലത്തിലെ ലീഡിങ് ഫിൻടെക് പേഴ്സനാലിറ്റി പുരസ്കാരം (ജി.സി.സി), എം2പി ഫിൻടെക് പ്രസിഡന്‍റ് അഭിഷേക് അരുണിൽനിന്നും അദീബ് അഹമ്മദ് ഏറ്റുവാങ്ങി. ഗൾഫ് രാജ്യത്തുനിന്നും അതിർത്തി കടന്ന് ഇന്ത്യയിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലുമായി സാമ്പത്തിക സേവന രംഗത്ത് നടത്തിയ വിപ്ലവകരമായ മാറ്റം പരിഗണിച്ചാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്. ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് അസോസിയേറ്റ് വൈസ് പ്രസിഡന്‍റ് ലതിക കൊൾനട്ടി സംബന്ധിച്ചു.
മിഡിൽ ഈസ്റ്റ്, ഏഷ്യ പസഫിക്, ജി.സി.സി മേഖലകളിൽ ഉൾപ്പെടെ പത്തോളം രാജ്യങ്ങളിൽ നന്നും 300ഓളം ശാഖകൾ വഴി രാജ്യാതിർത്തികൾ കടന്നുള്ള സാമ്പത്തിക വിനിമയവും ഡിജിറ്റൽ പണമിടപാട് ശൃംഖലയും അദീബ് അഹമ്മദിന്‍റെ നേതൃത്വത്തിൽ വിജയകരമായി പ്രവർത്തിച്ചു വരുന്നു.
ലീഡിങ് ഫിൻടെക് പേഴ്സനാലിറ്റി പുരസ്കാരം നേടിയതിൽ സന്തോഷമുണ്ടെന്നും അതിന് വേണ്ടി ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് നടത്തിയ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയവർക്ക് നന്ദി അറിയിക്കുന്നതായും പുരസ്കാരം സ്വീകരിച്ച് അദീബ് അഹമ്മദ് പറഞ്ഞു. ആഗോളതലത്തിൽ തന്നെ ജി.സി.സി പേയ്മെന്‍റ് സിസ്റ്റം അതിവേഗം വികസിച്ച് കൊണ്ടിരിക്കുകയാണ്. ക്രോസ്-ബോർഡർ പേയ്‌മെന്‍റുകളിൽ വിപ്ലവം സൃഷ്ടിക്കാനായത് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ടീമിന്‍റെ കൂട്ടായ ശ്രമങ്ങളുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.