മസ്കത്ത്: ആഗ്രയിൽ നടന്ന വേൾഡ് ഫെഡറേഷൻ ഒാഫ് യുനൈറ്റഡ് നേഷൻസ് അസോസിയേഷൻ മാതൃക െഎക്യരാഷ്ട്ര സഭാ സമ്മേളനത്തിൽ ഗൂബ്ര ഇന്ത്യൻ സ്കൂൾ വിദ്യാർഥികളും പെങ്കടുത്തു. മാന്യ മെദിരത്ത, അമീഷ മേത്ത, സൗപർണ ശ്രീകുമാർ, സുചി സ്മിത സിംഗ്, ഉന്നതി ആഷർ, ഫാത്തിമ മുഹമ്മദ് സറീന, സൊമാലിക ചാബ്ര, ലക്ഷണ രഘുരാമൻ, മെഹുൽ സാഞ്ചെത്തി, അനീഷ്.കെ.ബദരി എന്നിവരാണ് സമ്മേളനത്തിൽ പെങ്കടുത്തത്.
സൊമാലിക ചാബ്രയെ ജനറൽ അസംബ്ലി അധ്യക്ഷയായി തെരഞ്ഞെടുത്തു. െഎക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ എന്നതായിരുന്നു സമ്മേളനത്തിെൻറ വിഷയം.
ഉദ്ഘാടന ചടങ്ങിൽ ന്യൂഡൽഹിയിലെ െഎക്യരാഷ്ട്ര സഭ ഇൻഫർമേഷൻസ് സെൻറർ ഡയറക്ടർ ഡെറിക് സെഗ്ഗാർ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.