ഗ്രാ​ൻ​ഡ് മീ​ലാ​ദ് കോ​ൺ​ഫ​റ​ൻ​സ് ഇ​ന്ന്

മ​സ്ക​ത്ത്: ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ (ഐ.​സി.​എ​ഫ്) ബൗ​ഷ​ർ, അ​സൈ​ബ സെ​ക്ട​റു​ക​ളു​ടെ​യും ഗൂ​ബ്ര മ​ദ്റ​സ​ത്തു​ൽ ഹു​ദ​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഗ്രാ​ൻ​ഡ് മീ​ലാ​ദ് കോ​ൺ​ഫ​റ​ൻ​സ് ഒ​മാ​ൻ ഹാ​ളി​ൽ (കോ​ള​ജ് ഓ​ഫ് ഫി​നാ​ൻ​സ് ആ​ൻ​ഡ് ബാ​ങ്കി​ങ്) വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. സ​യ്യി​ദ് ഇ​ബ്രാ​ഹിം ഖ​ലീ​ൽ അ​ൽ ഖു​ഖാ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​സാ​ഹി​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഡോ. ​ഹാ​ഫി​ള് ജു​നൈ​ദ് ജൗ​ഹ​രി അ​ൽ അ​സ്ഹ​രി ഹു​ബ്ബു​റ​സൂ​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഹാ​ഫി​ള് ജാ​ബി​ർ സ​ഖാ​ഫി ഓ​മ​ശ്ശേ​രി ബു​ർ​ദ മ​ജ്‍ലി​സി​ന് നേ​തൃ​ത്വം ന​ൽ​കും. പ്ര​മു​ഖ പ​ണ്ഡി​ത​ർ, ഐ.​സി.​എ​ഫ് ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ നേ​താ​ക്ക​ൾ, രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ, വ്യ​വ​സാ​യ പ്ര​മു​ഖ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് നാ​ല് മു​ത​ൽ ഗു​ബ്ര മ​ദ്റ​സ​ത്തു​ൽ ഹു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ർ​ട്സ് ഫെ​സ്റ്റ്, മീ​ലാ​ദ് റാ​ലി, ദ​ഫ് മു​ട്ട് തു​ട​ങ്ങി​യ വൈ​വി​ധ്യ​മാ​ർ​ന്ന‍ പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.

Tags:    
News Summary - Grand Meelad Conference on friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.