ഗ്രീ​ൻ ഹൈ​ഡ്ര​ജ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഒ​മാ​നും ജ​ർ​മ​നി​യും ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​പ്പോ​ൾ

ഗ്രീ​ൻ ഹൈ​ഡ്ര​ജ​ൻ: ഒ​മാ​നും ജ​ർ​മ​നി​യും ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു

മ​സ്ക​ത്ത്​: ജ​ർ​മ​നി​യി​ലെ റി​ഫൈ​നി​ങ്​ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് ഗ്രീ​ൻ ഹൈ​ഡ്ര​ജ​ൻ എ​ത്തി​ക്കു​ന്ന​തി​ന് ഒ​മാ​നി, ജ​ർ​മ​ൻ ക​മ്പ​നി​ക​ൾ നി​ര​വ​ധി ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ചു. ഒ​മാ​ൻ ഊ​ർ​ജ, ധാ​തു വ​കു​പ്പ് മ​ന്ത്രി എ​ൻ​ജി​നീ​യ​ർ സ​ലിം ബി​ൻ നാ​സ​ർ അ​ൽ ഔ​ഫി, ജ​ർ​മ​ൻ വൈ​സ് ചാ​ൻ​സ​ല​റും ഫെ​ഡ​റ​ൽ സാ​മ്പ​ത്തി​ക കാ​ര്യ, കാ​ലാ​വ​സ്ഥ പ്ര​വ​ർ​ത്ത​ന മ​ന്ത്രി​യു​മാ​യ ഡോ. ​റോ​ബ​ർ​ട്ട് ഹാ​ബെ​ക്കു​മാ​യി ബെ​ർ​ലി​നി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ച​ത്.

ഹ​രി​ത ഹൈ​ഡ്ര​ജ​ന്‍റെ യും ​ഊ​ർ​ജ പ​രി​ഹാ​ര​ങ്ങ​ളു​ടെ​യും വി​ക​സ​ന​വും പൊ​തു​വാ​യ ആ​ശ​ങ്ക​യു​ള്ള വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു. വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യ​ത്തി​ലെ വി​ദേ​ശ വ്യാ​പാ​ര​ത്തി​നും അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ​ത്തി​നു​മു​ള്ള ഉ​പ​ദേ​ഷ്ടാ​വ് പ​ങ്ക​ജ് ഖിം​ജി, ജ​ർ​മ​നി​യി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ മൈ​ത ബി​ൻ​ത് സെ​യ്ഫ് അ​ൽ മ​ഹ്റൂ​ഖി, ഊ​ർ​ജ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഊ​ർ​ജ മേ​ഖ​ല​യി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഹ​രി​ത ഹൈ​ഡ്ര​ജ​ൻ, അ​മോ​ണി​യ മേ​ഖ​ല​യി​ലെ അ​നു​ഭ​വ​ങ്ങ​ളും ഊ​ർ​ജ മേ​ഖ​ല​യി​ലെ നി​ര​വ​ധി ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു മ​ന്ത്രി​യു​ടെ ജ​ർ​മ​ൻ സ​ന്ദ​ർ​ശ​നം. ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​മാ​ണ് സ​ന്ദ​ർ​ശ​ന​മെ​ന്ന് ഊ​ർ​ജ, ധാ​തു മ​ന്ത്രാ​ല​യ​ത്തി​ലെ റി​ന്യൂ​വ​ബി​ൾ എ​ന​ർ​ജി ആ​ൻ​ഡ് ഗ്രീ​ൻ ഹൈ​ഡ്ര​ജ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​ഫി​റാ​സ് ബി​ൻ അ​ലി അ​ൽ അ​ബ്ദ്വാ​നി പ​റ​ഞ്ഞു.

Tags:    
News Summary - Green Hydrogen: Oman and Germany sign agreement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.