സ​ലാ​ല: സം​ഗീ​ത​ത്തി​ന്‍റെ​യും ചി​രി​യു​ടെ​യും വി​സ്മ​യ​ച്ചെ​പ്പു​ക​ൾ തു​റ​ന്ന് ഗ​ൾ​ഫ്​ മാ​ധ്യ​മം സ​ലാ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള​യു​ടെ നാ​ലാം പ​തി​പ്പ്​​ ക​ലാ​പ്രേ​മി​ക​ൾ​ക്ക് പു​ത്ത​ൻ അ​നു​ഭൂ​തി​യാ​യി. ക​ല​യും​ചി​രി​യും ചി​ന്ത​യു​മൊ​ക്കെ പ​ക​ർ​ന്നാ​ടി​യ സ​ന്ധ്യ​യി​ൽ​നി​ന്ന്​ മ​നം നി​റ​ഞ്ഞാ​ണ് പ്രേ​ക്ഷ​ക​ർ മ​ട​ങ്ങി​യ​ത്. മ​ല​യാ​ളി​ക​ളു​ടെ പ്രി​യ താ​ര​ങ്ങ​ളാ​യ മ​നോ​ജ് കെ. ​ജ​യ​നും അ​പ​ർ​ണ ബാ​ല​മു​ര​ളി​യും അ​ണി​നി​ര​ന്ന ആ​ഘോ​ഷ​രാ​വ് മ​ന​സ്സി​ൽ എ​ന്നും സൂ​ക്ഷി​ച്ചു വെ​ക്കാ​നു​ള്ള മ​റ്റൊ​രു ക​ലാ​സം​ഗീ​ത രാ​വാ​യി. കു​ടും​ബ​പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട​താ​ര​മാ​യ മേ​ഘ്ന സു​മേ​ഷി​ന്‍റെ കൊ​ച്ചു​വ​ർ​ത്ത​മാ​ന​ങ്ങ​ളും പാ​ട്ടു​ക​ളും ഇ​രു​കൈ​യും നീ​ട്ടി​യാ​ണ്​ പ്രേ​ക്ഷ​ക​ർ സ്വീ​ക​രി​ച്ച​ത്.

അ​പ​ർ​ണ ബാ​ല​മു​ര​ളി വി​ധു പ്ര​താ​പി​നൊ​പ്പം ഗാ​നം ആ​ല​പി​ക്കു​ന്നു

ഒ​മാ​ൻ ചേം​ബ​ർ ഓ​ഫ്​ കോ​മേ​ഴ്സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രീ​സ് (ഒ.​സി.​സി.​ഐ) ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റ്​ ചെ​യ​ർ​മാ​ൻ നാ​യി​ഫ്​ ഹ​മ​ദ് ആ​മീ​ർ ഫാ​ദി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്ത പ​രി​പാ​ടി​യി​ൽ ഗ​ൾ​ഫ്​ മാ​ധ്യ​മം ചീ​ഫ്​ എ​ഡി​റ്റ​ർ വി.​കെ. ഹം​സ അ​ബ്ബാ​സ്​ സ​ലാ​ല​യും കേ​ര​ള​വും ത​മ്മി​ലു​ള്ള പാ​ര​സ്പ​ര്യ ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ച്​ സ​ദ​സ്സി​നെ ഓ​ർ​മി​പ്പി​ച്ചു.

മ​നോ​ജ്​ കെ. ​ജ​യ​നു​ള്ള ഉ​പ​ഹാ​രം ഗ​ൾ​ഫ്​ മാ​ധ്യ​മം ഒ​മാ​ൻ റ​സി​ഡ​ന്‍റ്​ മാ​നേ​ജ​ർഷ​കീ​ൽ ഹ​സ​ൻ, ഷാ​ഹി ഫു​ഡ്‌​സ് ആ​ൻ​ഡ് സ്‌​പൈ​സ​സ് എ​ക്സി​ക്യൂ​ട്ടി​വ്​ഡ​യ​റ​ക്ട​ർ അ​ബ്​​ദു​റ​ഹ്​​മാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന്​ സ​മ്മാ​നി​ക്കു​ന്നു

ഓ​ത്തു​പ്പ​ള്ളീ​ൽ എ​ന്ന പാ​ട്ടു​മാ​യി മേ​ഘ്ന​യാ​ണ് സം​ഗീ​ത ക​ലാ​വി​രു​ന്നി​ന്​ തു​ട​ക്കം കു​റി​ച്ച​ത്. പി​ന്നാ​ലെ​യെ​ത്തി​യ ചി​ത്ര അ​രു​ൺ ‘യ​ത്തീ​മി​ൻ അ​ത്താ​ണി... എ​ന്ന പാ​ട്ടു​​കൊ​ണ്ട്​ കാ​ണി​ക​ളെ വേ​റൊ​രു ത​ല​ത്തി​ലേ​ക്ക്​ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തു. പി​ന്നി​ട്​ ഫാ​സ്റ്റ്​ ന​മ്പ​റും യു​ഗ്​​മ ഗാ​ന​ങ്ങ​ളു​മാ​യി വി​ധു പ്ര​താ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ക്​​ബ​ർ ഖാ​ൻ, ക്രി​സ്റ്റ​ക​ല, ശ്രീ​ജി​ഷ്, മേ​ഘ്ന സു​മേ​ഷ്, ചി​ത്ര അ​രു​ൺ എ​ന്നി​വ​ർ ത​ക​ർ​ത്താ​ടി​യ​പ്പോ​ൾ അ​ൽ മ​റൂ​ജ്​ ആം​ഫി തി​യ​റ്റ​ർ സം​ഗീ​ത​രാ​വി​ൽ അ​ലി​ഞ്ഞു​ചേ​ർ​ന്നു.

ഗ​ൾ​ഫ് ടെ​ക് ഗ്രൂ​പ് ക​മ്പ​നീ​സ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ പി.​​കെ. അ​ബ്ദു​ൽ റ​സാ​ഖി​നു​ള്ള ഗ​ൾ​ഫ്​ മാ​ധ്യ​മ​ത്തി​ന്‍റെ ഉ​പ​ഹാ​രം ഒ.​സി.​സി.​ഐ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റ്​ ചെ​യ​ർ​മാ​ൻ നാ​യി​ഫ്​ ഹ​മ​ദ് ആ​മീ​ർ ന​ൽ​കു​ന്നു


ച​ടു​ല നൃ​ത്ത​ച്ചു​വ​ടു​ക​ളു​മാ​യി നി​റ​ഞ്ഞാ​ടി​യ റം​സാ​നും മ​ന​സ്സു​ക​ൾ കീ​ഴ​ട​ക്കി​യാ​ണ്​ വേ​ദി​യി​ൽ​നി​ന്ന്​ മ​ട​ങ്ങി​യ​ത്. ശ​ബ്​​ദാ​നു​ക​ര​ണ ക​ല​യി​​ലെ പു​ത്ത​ൻ താ​രോ​ദ​യം അ​ശ്വ​ന്ത്​ അ​നി​ൽ കു​മാ​റി​ന്‍റെ പ്ര​ക​ട​നം വേ​റി​ട്ട അ​നു​ഭ​വ​മാ​ണ്​ കാ​ണി​ക​ൾ​ക്ക്​ സ​മ്മാ​നി​ച്ച​ത്. വി​വി​ധ ന​ട​ന്മാ​രെ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തി​യ സ്പോ​ട്ട്​ ഡ​ബ്ബി​ങ്​ കൈ​യ​ടി​ക​ളോ​ടെ​യാ​ണ്​ സ​ദ​സ്സ്​ ആ​സ്വ​ദി​ച്ച​ത്.

ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള​യു​ടെ മു​ഖ്യ സ്​​പോ​ൺ​സ​റാ​യ ഷാ​ഹി ഫു​ഡ്‌​സ് ആ​ൻ​ഡ് സ്‌​പൈ​സ​സ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫി​ന്​ ഗ​ൾ​ഫ്​ മാ​ധ്യ​മ​ത്തി​ന്‍റെ ഉ​ഹ​പാ​രം ഒ.​സി.​സി.​ഐ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റ്​ ചെ​യ​ർ​മാ​ൻ നാ​യി​ഫ്​ ഹ​മ​ദ് ആ​മീ​ർ ഫാ​ദി സ​മ്മാ​നി​ക്കു​ന്നു

ഗ​ൾ​ഫ്​ മാ​ധ്യ​മ​ത്തി​ന്‍റെ ഉ​പ​ഹാ​രം ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച് ജ​ന​റ​ൽ മാ​നേ​ജ​ർ നി​ക്സ​ൺ ബേ​ബി ഒ.​സി.​സി.​ഐ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റ്​ ചെ​യ​ർ​മാ​ൻ നാ​യി​ഫ്​ ഹ​മ​ദ് ആ​മീ​റി​ൽ​നി​ന്ന്​ സ്വീ​ക​രി​ക്കു​ന്നു


ഗ​ൾ​ഫ്​ മാ​ധ്യ​മ​ത്തി​ന്‍റെ ഉ​പ​ഹാ​രം ഹോ​ട്ട്പാ​ക്ക് ഗ്ലോ​ബ​ൽ മീ​ഡി​യ ആ​ൻ​ഡ് മാ​ർ​ക്ക​റ്റി​ങ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് മാ​നേ​ജ​ർ എം.​എ.റ​ബീ​ഹ് ഒ.​സി.​സി.​ഐ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റ്​ ചെ​യ​ർ​മാ​ൻ നാ​യി​ഫ്​ ഹ​മ​ദ് ആ​മീ​ർ ഫാ​ദി​യി​ൽ​നി​ന്ന്​ ഏ​റ്റു​വാ​ങ്ങു​ന്നു


ആ​ഘോ​ഷ മു​ഹൂ​ർ​ത്ത​ങ്ങ​ൾ നി​റ​ഞ്ഞ നാ​ല്​ മ​ണി​ക്കൂ​ർ ക​ട​ന്നു​പോ​യ​ത​റി​യാ​തെ നി​റ​ഞ്ഞ മ​ന​സ്സു​മാ​യാ​ണ് ആ​യി​ര​ങ്ങ​ൾ വേ​ദി വി​ട്ടി​റ​ങ്ങി​യ​ത്. ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള​യു​ടെ അ​ഞ്ചാം പ​തി​പ്പ്​ മ​സ്ക​ത്തി​ൽ ന​ട​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തോ​ടെ​യാ​ണ്​ ആ​ഘോ​ഷ​രാ​വി​ന്​ തി​ര​ശ്ശീ​ല വീ​ണ​ത്. മി​ഥു​ൻ ര​മേ​ഷാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​ൻ.

സീ​പേ​ൾ​സ് ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട് ജ​ന​റ​ൽ മാ​നേ​ജ​ർ റി​യാ​സ് പി. ​ല​ത്തീ​ഫി​ന്​ ഗ​ൾ​ഫ്​ മാ​ധ്യ​മ​ത്തി​ന്‍റെ ഉ​പ​ഹാ​രം ഒ.​സി.​സി.​ഐ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റ്​ ചെ​യ​ർ​മാ​ൻ നാ​യി​ഫ്​ ഹ​മ​ദ് ആ​മീ​ർ ഫാ​ദി സ​മ്മാ​നി​ക്കു​ന്നു

ഗ​ൾ​ഫ്​ മാ​ധ്യ​മ​ത്തി​ന്‍റെ ഉ​പ​ഹാ​രം ബ​ദ​ർ അ​ൽ സ​മാ ഗ്രൂ​പ് ഓ​ഫ് ഹോ​സ്പി​റ്റ​ൽ​സ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ഡോ. ​പി.​എ.മു​ഹ​മ്മ​ദ് ഒ.​സി.​സി.​ഐ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റ്​ ചെ​യ​ർ​മാ​ൻ നാ​യി​ഫ്​ ഹ​മ​ദ് ആ​മീ​ർ ഫാ​ദി​യി​ൽ​നി​ന്ന്​ ഏ​റ്റു​വാ​ങ്ങു​ന്നു

ച​ട​ങ്ങി​ൽ പ​രി​പാ​ടി​യു​ടെ സ​ഹ സ്​​പോ​ൺ​സ​ർ​മാ​രാ​യ നൂ​ർ അ​ൽ​ശി​ഫ സ്​​പെ​ഷ​ലൈ​സ്​​ഡ്​ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സ്​ സ​ലാ​ല മാ​ർ​ക്ക​റ്റി​ങ്​ ആ​ൻ​ഡ്​ ജ​ന​റ​ൽ മാ​നേ​ജ​ർ സു​നി​ൽ ബേ​ബി, പെ​ൻ​ഗ്വി​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​ൽ.​എ​ൽ.​സി മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ആ​സി​ഫ്​ ബ​ഷീ​ർ, അ​ൽ ദെ​ല്ല ഗ്രൂ​പ്​ ഓ​ഫ്​ ക​മ്പ​നീ​സ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്ട​ർ ഷ​ഹീ​ർ അ​ഹ​മ്മ​ദ്​ ക​ബീ​ർ, സ്റ്റാ​ർ എ​മി​റേ​റ്റ്​​സ്​ ഹോ​ട്ട​ൽ അ​പ്പാ​ർ​ട്​​മെ​ന്‍റ്​ ജ​ന​റ​ൽ മാ​നേ​ജ​ർ അ​ബ്​​ദു​ൽ നാ​സ​ർ, ഒ​ളി​മ്പി​ക്​ ട്രേ​ഡി​ങ്​ ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ ടി. ​സു​ധാ​ക​ര​ൻ, കോ​സ്​​മോ ട്രാ​വ​ൽ ഒ​മാ​ൻ ക​ൺ​ട്രി മാ​നേ​ജ​ർ റം​ഷീ​ദ്​ മ​ന​ന്ത​ല, പ്ര​ജേ​ഷ്​ കു​മാ​ർ അ​റേ​ബ്യ​ൻ സൗ​ണ്ട്​ എ​ന്നി​വ​ർ ന​ടി അ​പ​ർ​ണ ബാ​ല​മു​ര​ളി​യി​ൽ​നി​ന്ന്​ ഉ​പ​ഹാ​ര​ങ്ങ​ൾ ഏ​റ്റ​ു​വാ​ങ്ങി.

ഗ​ൾ​ഫ്​ മാ​ധ്യ​മ​ത്തി​ന്‍റെ ഉ​പ​ഹാ​രം ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് സ​ലാ​ല ജ​ന​റ​ൽ മാ​നേ​ജ​ർ മു​ഹ​മ്മ​ദ് ന​വാ​ബ് ഒ.​സി.​സി.​ഐ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റ്​ ചെ​യ​ർ​മാ​ൻ നാ​യി​ഫ്​ ഹ​മ​ദ് ആ​മീ​ർ ഫാ​ദി​യി​ൽ​നി​ന്ന്​ സ്വീ​ക​രി​ക്കു​ന്നു


റം​സാ​നും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച നൃ​ത്തം


Tags:    
News Summary - Gulf Madhyamam Harmonious Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.