മസ്കത്ത്: ഒരിടവേളക്കുശേഷം ഇബ്രി സൂക്കിലെ ഹബ്ത മാർക്കറ്റ് വീണ്ടും സജീവമായി. പലതരം പച്ചക്കറികളും പഴങ്ങളും പ്രാദേശിക ഉൽപന്നങ്ങളും വിൽക്കാൻ നിരവധി സ്വദേശികളാണ് ഇവിടേക്ക് എത്തുന്നത്. മാംസം, കോഴി, ഭക്ഷ്യവസ്തുക്കൾ, മധുരപലഹാരങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ മുതലായവ വിൽക്കാൻ വിവിധ വിലയാത്തുളിൽനിന്നും ആളുകൾ ഒഴുകി തുടങ്ങിയതോടെ വെള്ളിയാഴ്ച രാവിലെ മുതൽക്കു തന്നെ നല്ല തിരക്കാണ് മാർക്കറ്റിൽ അനുഭവപ്പെടുന്നത്. പുരാതനകാലം മുതൽ തന്നെ ഇബ്രിയിലെ 'ഹബ്ത' പ്രദേശവാസികൾക്കിടയിൽ ഒരു പ്രധാന സ്ഥലമാണ്.
ഉത്സവ വേളകളിലും മറ്റും മാർക്കറ്റ് അതിരാവിലെ തുറന്ന് 11 മണി വരെ പ്രവർത്തിക്കാറുെണ്ടന്ന് സ്ഥിരമായി സൂക്കിൽ വരുന്ന വ്യാപാരി പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച നല്ല തിരക്കാണ് മാർക്കറ്റിൽ അനുഭവെപ്പട്ടത്. അതുകൊണ്ടുതന്നെ നല്ല കച്ചവടവും ലഭിച്ചതായി വ്യാപാരികൾ പറഞ്ഞു. ഏകദേശം 1,000 ആടുകളും 300 പശുക്കളെയുമാണ് മാർക്കറ്റിൽ വിൽപന നടന്നത്. കോവിഡ് മാനദണഡങ്ങൾ പാലിച്ച് തന്നെയാണ് സന്ദർശകർ മാർക്കറ്റിൽ എത്തുന്നത്.
ചന്ത നവീകരിക്കണമെന്ന് നിരവധി കേന്ദ്രങ്ങളിൽനിന്ന് നേരത്തെ അഭിപ്രായമുയർന്നിരുന്നു. ഇതിെൻറ ഭാഗമായി വിവിധ പദ്ധതികൾ ഉണ്ടായിരുന്നുവെങ്കിലും ഒന്നും യാഥാർഥ്യമായില്ലെന്ന് വ്യാപാരികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.