ചെ​ക്കു​ക​ൾ​ക്ക് ഭാ​ഗി​ക പേ​മെ​ന്‍റ് സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്നു

മ​സ്ക​ത്ത്: ബാ​ങ്കി​ങ് മേ​ഖ​ല​യി​ൽ ചെ​ക്കു​ക​ൾ​ക്ക് ഭാ​ഗി​ക പേ​മെ​ന്‍റ് സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കാ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഒ​മാ​ൻ (സി.​ബി.​ഒ) ഒ​രു​ങ്ങു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ മ​റ്റു അ​ധി​കാ​രി​ക​ളോ​ട് സി.​ബി.​ഒ ആ​വ​ശ്യ​പ്പെ​ട്ടു. ചെ​ക്ക് ന​ൽ​കു​മ്പോ​ൾ അ​തി​ന്റെ മൂ​ല്യ​ത്തി​ന് തു​ല്യ​മാ​യ പ​ണം അ​ക്കൗ​ണ്ടി​ൽ ഇ​ല്ലാ​തെ വ​രു​മ്പോ​ൾ, അ​ക്കൗ​ണ്ടി​ൽ ല​ഭ്യ​മാ​യ തു​ക ന​ൽ​കു​ന്ന സം​വി​ധാ​ന​മാ​ണി​ത്.

മ​തി​യാ​യ പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ ചെ​ക്ക് മ​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട​യാ​ൽ, ചെ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​യാ​ൾ​ക്ക് വേ​ണ​മെ​ങ്കി​ൽ ഭാ​ഗി​ക പേ​മെ​ന്‍റ് സ്വീ​ക​രി​ക്കാം. പി​ന്നീ​ട് ബാ​ക്കി​യു​ള്ള തു​ക​ക്കാ​യി ബാ​ങ്കി​നെ സ​മീ​പി​ക്കാ​നും സാ​ധി​ക്കും. ഇ​ങ്ങ​​നെ പി​ൻ​വ​ലി​ക്കു​ന്ന ചെ​ക്കി​ന്റെ മു​ൻ​വ​ശ​ത്തും പി​ൻ വ​ശ​ത്തും പ്ര​ത്യേ​ക സ്റ്റാ​മ്പ് പ​തി​ച്ച് തി​രി​ച്ച് ന​ൽ​കു​ക​യും ചെ​യ്യും.

ചെ​ക്കി​ന്റെ ഗു​ണ​ഭോ​ക്താ​വി​ന് മാ​ത്ര​മേ പ​ണം ന​ൽ​കു​ക​യു​ള്ളു. സാ​ധു​ത​യു​ള്ള​ ചെ​ക്കു​മാ​യി​രി​ക്ക​ണം. ചെ​ക്ക് ബൗ​ൺ​സാ​കു​ന്ന പ്ര​തി​ഭാ​സം കു​റ​ക്കാ​ൻ ചെ​ക്കു​ക​ളു​ടെ ഭാ​ഗി​ക പൂ​ർ​ത്തീ​ക​ര​ണം സാ​ധ്യ​മാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് സൂ​ക്ഷ്മ​മാ​യി പ​ഠി​ച്ചു വ​രു​ക​യാ​ണെ​ന്ന് സെ​ൻ​ട്ര​ൽ ബാ​ങ്ക് പ​റ​യു​ന്നു. ചെ​ക്കു​ക​ക​ൾ ബൗ​ൺ​സാ​കു​ന്ന​ത് സു​ൽ​ത്താ​നേ​റ്റി​ൽ നി​യ​മ​പ​ര​മാ​യ കു​റ്റ​മാ​ണ്.

എ​ന്നാ​ൽ, ഇ​ട​പാ​ടു​ക​ൾ ഡി​ജി​റ്റ​ൽ പേ​മെ​ന്‍റ് സം​വി​ധാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റി​യ​ത് ഇ​ത്ത​രം കേ​സു​ക​ൾ കു​റ​ഞ്ഞു​വ​ന്നി​ട്ടു​ണ്ട്. പ്രാ​ഥ​മി​ക​മാ​യി ഉ​പ​ഭോ​ക്താ​വി​ന്റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ മ​തി​യാ​യ പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഏ​ക​ദേ​ശം 362,000 ചെ​ക്കു​ക​ളാ​ണ് മ​ട​ങ്ങി​തെ​ന്ന് സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഒ​മാ​ന്റെ ക​ണ​ക്കി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ, മു​ൻ​വ​ർ​ഷ​മി​ത് 3,87,000 ആ​യി​രു​ന്നു. 

Tags:    
News Summary - Half payment processing for cheques

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.