‘ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള’; ടി​ക്ക​റ്റെ​ടു​ക്കു​ന്ന​വ​ർ​ക്ക്​ സ​മ്മാ​ന​ങ്ങ​ളു​മാ​യി ഷാ​ഹി

സ​ലാ​ല​: ഗ​ൾ​ഫ്​ മാ​ധ്യ​മം സ​ലാ​ല​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള’​യു​ടെ നാ​ലാം പ​തി​പ്പി​ന്​ മാ​റ്റു​കൂ​ട്ടാ​ൻ അ​ത്യു​ഗ്ര​ൻ സ​മ്മാ​ന​ങ്ങ​ൾ ഒ​രു​ക്കി ഷാ​ഹി ഫു​ഡ്​​സ്​ ആ​ൻ​ഡ്​ സ്‌​പൈ​സ​സ്. ഹാ​ർ​മോ​ണി​യ​സ്​​ കേ​ര​ള ടി​ക്ക​റ്റെ​ടു​ത്ത​വ​ർ​ക്ക് www.shahispices.com/bonanza എ​ന്ന ലി​ങ്കി​ൽ ക​യ​റി​യോ ഇ​തോ​ടൊ​പ്പ​മു​ള്ള ക്യൂ.​ആ​ർ കോ​ഡ്​ ഉ​പ​യോ​ഗി​ച്ചോ മ​ത്സ​ര​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കാം. വി​ജ​യി​ക​ളാ​കു​ന്ന​വ​ർ​ക്ക്​ ഒ​ന്നാം സ​മ്മാ​നം സോ​ണി​യു​ടെ 55 ഇ​ഞ്ച്​ ടി.​വി, ര​ണ്ടാം സ​മ്മാ​നം ലെ​നോ​വൊ ലാ​പ്​​ടോ​പ്, മൂ​ന്നാം സ​മ്മാ​നം എ​ൽ.​ജി ഹോം ​തി​യ​റ്റ​ർ​ എ​ന്നി​വ സ​മ്മാ​നി​ക്കും.

ഒ​ക്​​ടോ​ബ​ർ 13ന്​ ​സ​ലാ​ല അ​ൽ മ​റൂ​ജ്​ ആം​ഫി തി​യ​റ്റ​റി​ലാ​ണ്​ ‘ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള’​യു​ടെ ഒ​മാ​നി​ലെ നാ​ലാം എ​ഡി​ഷ​ന്​ വേ​ദി​യൊ​രു​ങ്ങു​ന്ന​ത്. മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ച​ല​ച്ചി​ത്ര താ​ര​വും ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വു​മാ​യ അ​പ​ർ​ണ ബാ​ല​മു​ര​ളി, മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട അ​ഭി​ന​യ​ജീ​വി​ത​ത്തി​ലൂ​ടെ തെ​ന്നി​ന്ത്യ​ൻ സി​നി​മാ​സ്വാ​ദ​ക​രു​ടെ മ​ന​സ്സി​ൽ സ്ഥാ​നം​പി​ടി​ച്ച മ​നോ​ജ് കെ. ​ജ​യ​ൻ എ​ന്നി​വ​രാ​ണ് ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യെ​ത്തു​ന്ന​ത്. മു​ഴു​വ​ൻ പ്ര​വാ​സി മ​ല​യാ​ളി​ക​ളെ​യും മെ​ഗാ ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​ക്കാ​ൻ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കാ​ണ് ടി​ക്ക​റ്റി​ന് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. സ​നാ​യ്യ, തും​റൈ​ത്ത്, സ​ലാ​ല, സാ​ദ എ​ന്നി​വി​ട​ങ്ങി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ണ്. സിം​ഗ്ൾ എ​ൻ​ട്രി ഡ​യ​മ​ണ്ട് ടി​ക്ക​റ്റി​ന് അ​ഞ്ച്​ റി​യാ​ലും സിം​ഗ്ൾ എ​ൻ​ട്രി പ്ലാ​റ്റി​നം ടി​ക്ക​റ്റി​ന് മൂ​ന്ന്​ റി​യാ​ലും സിം​ഗ്ൾ എ​ൻ​ട്രി ഗോ​ൾ​ഡ് ടി​ക്ക​റ്റി​ന് ര​ണ്ട് റി​യാ​ലു​മാ​ണ് നി​ര​ക്ക്. ടി​ക്ക​റ്റ് വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 96042333, 95629600.

Tags:    
News Summary - 'Harmonious Kerala'; Shahi with prizes for ticket takers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT