???.????? ??????????

മത്സരിക്കേണ്ടത്​ മറ്റുള്ളവരോടല്ല, സ്വന്തത്തോടുതന്നെ

മ​സ്ക​ത്ത്: കൗ​മാ​ര​ക്കാ​ർ​ക്ക് ജീ​വി​ത​ത്തി​ലെ ചെ​റി​യ വെ​ല്ലു​വി​ളി​ക​ൾ പോ​ലും താ​ങ്ങാ​ൻ ക​രു​ത്തി​ല് ലെ​ന്ന് വി​ദ​ഗ്​​ധ​ർ. വൈ​കാ​രി​ക​മാ​യ ക​ഴി​വു​ക​ൾ കു​റ​ഞ്ഞ ഇ​വ​രെ ചെ​റി​യ മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ പോ​ലും ആ ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ക്കു​ന്ന​താ​യും മ​നഃ​ശാ​സ്​​ത്ര​ജ്​​ഞ​രും വി​ദ​ഗ്​​ധ​രും അ​ഭി​പ്രാ​യ​പ്പെ​ട ു​ന്നു. ജീ​വി​ത​ത്തി​െൻറ ന​ല്ല വ​ശ​ങ്ങ​ൾ മാ​ത്രം ക​ണ്ടു​വ​ള​ർ​ന്ന​വ​രാ​ണ് പു​തി​യ ത​ല​മു​റ. അ​വ​രു​ടെ എ​ല്ല ാ ആ​ഗ്ര​ഹ​ങ്ങ​ളും എ​ന്തു ത്യാ​ഗം സ​ഹി​ച്ചും ര​ക്ഷി​താ​ക്ക​ൾ സ​ഫ​ല​മാ​ക്കി കൊ​ടു​ക്കാ​റു​ണ്ട്. ‘ഇ​ല്ല’ എ​ന്ന വാ​ക്ക് കേ​ൾ​ക്കാ​തെ​യാ​ണ് കു​ട്ടി​ക​ൾ വ​ള​രു​ന്ന​ത്. ജീ​വി​ത​ത്തി​െൻറ പ​രു​പ​രു​ത്ത സ​ത്യ​ങ്ങ​ൾ അ​വ​ർ എ​വി​ടെ​യും അ​നു​ഭ​വി​ക്കു​ന്നി​ല്ല. അ​മി​ത​മാ​യ പ​രി​ലാ​ള​ന​മാ​ണ് കു​ട്ടി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന​ത്. കു​ട്ടി​ക​ളി​ൽ ആ​ത്മ​ഹ​ത്യ പ്ര​വ​ണ​ത വ​ള​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ര​ക്ഷി​താ​ക്ക​ൾ കു​ട്ടി​ക​ളെ ചീ​ത്ത പ​റ​യാ​ൻ പേ​ടി​ക്കു​ക​യാ​ണെ​ന്ന്​ ഒ​മാ​നി​ലെ എ​ച്ച്.​ആ​ർ. വി​ദ​ഗ്​​ധ​നാ​യ േഡാ. ​ഹം​സ പ​റ​മ്പി​ൽ പ​റ​യു​ന്നു.


ചി​ല ര​ക്ഷി​താ​ക്ക​ൾ കു​ട്ടി​ക​ളി​ൽ അ​മി​ത​മാ​യ പ്ര​തീ​ക്ഷ പു​ല​ർ​ത്തു​ന്നു. ത​​െൻറ ജീ​വി​ത​ത്തി​ൽ േന​ടാ​ൻ ക​ഴി​യാ​ത്ത​ത് കു​ട്ടി​ക​ളി​ലൂ​ടെ നേ​ടാ​നാ​ണ​വ​ർ ശ്ര​മി​ക്കു​ന്ന​ത്. ത​​െൻറ സ്വ​പ്ന​ങ്ങ​ൾ കു​ട്ടി​ക​ളി​ലൂ​ടെ സ​ഫ​ല​മാ​ക്കാ​ന​വ​ർ ശ്ര​മി​ക്കു​ന്നു. കു​ട്ടി​ക​ളു​ടെ ക​ഴി​വ് മ​ന​സ്സി​ലാ​ക്കാ​തെ​യാ​ണ് ഇൗ ​അ​ടി​ച്ചേ​ൽ​പി​ക്ക​ൽ ന​ട​ത്തു​ന്ന​ത്. കു​ട്ടി​ക​ളു​ടെ ക​ഴി​വു​ക​ളും അ​ഭി​രു​ചി​ക​ളും മ​ന​സ്സി​ലാ​ക്കാ​ൻ ക​ഴി​യ​ണം. അ​വ​രെ താ​ര​ത​മ്യ​പ്പെ​ടു​ത്താ​ൻ പാ​ടി​ല്ല. കു​ട്ടി​ക​ളു​ടെ അ​ഭി​രു​ചി, വ്യ​ക്തി​ത്വം, താ​ൽ​പ​ര്യം എ​ന്നി​വ ക​ണ്ടെ​ത്ത​ണം. കു​ട്ടി​ക​ളു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന​തു​വ​ഴി ഇ​ത് അ​റി​യാ​ൻ ക​ഴി​യും. ഇ​ത് അ​റി​യാ​ൻ പ്ര​ത്യേ​ക അ​ഭി​രു​ചി പ​രീ​ക്ഷ​ക​ളു​മു​ണ്ട്.
അ​ത​നു​സ​രി​ച്ചാ​വ​ണം കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സം ന​ൽ​കേ​ണ്ട​ത്. പ​ല​രും കു​ട്ടി​ക​ളെ സ്ഥി​ര​മാ​യി ഉ​പ​ദേ​ശി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​തി​ന് പ​ക​രം അ​വ​രെ മ​ന​സ്സി​ലാ​ക്കാ​നും അ​വ​രി​ൽ നി​ന്ന് കേ​ൾ​ക്കാ​നും ക​ഴി​യ​ണം.


മ​റ്റു​ള്ള​വ​രോ​ട് മ​ത്സ​രി​ക്കു​ന്ന​തി​ന്​ പ​ക​രം സ്വ​ന്തം ക​ഴി​വു​ക​ളോ​ടാ​ണ്​ മ​ത്സ​രി​ക്കേ​ണ്ട​ത്. സ്വ​ന്തം ക​ഴി​വു​ക​ൾ പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​ണ് കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കേ​ണ്ട​ത്. കു​ട്ടി​ക​ളു​മാ​യി അ​ടു​ത്ത സു​ഹൃ​ദ് ബ​ന്ധം സ്ഥാ​പി​ക്ക​ണം. ഇൗ ​ന​ല്ല സൗ​ഹൃ​ദം വ​ഴി കു​ട്ടി​ക​ളെ അ​ടു​ത്ത​റി​യാ​നും അ​വ​രെ ന​ല്ല​തി​ലേ​ക്കു ന​യി​ക്കാ​നും ക​ഴി​യു​മെ​ന്നും ഡോ.​ഹം​സ പ​റ​മ്പി​ൽ പ​റ​ഞ്ഞു. ആ​ത്മ​ഹ​ത്യ​യി​ൽ അ​ധി​ക​വും നൈ​മി​ഷി​ക​മാ​യ മാ​ന​സി​ക പ്ര​ശ്ന​മാ​ണ്. ആ ​ഘ​ട്ട​ത്തി​ൽ അ​വ​രെ മാ​ന​സി​ക​മാ​യി സ​ഹാ​യി​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ ആ​ത്മ​ഹ​ത്യ​യി​ൽ​നി​ന്ന് ര​ക്ഷി​ക്കാ​നാ​വും. പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളി​ലും ഇ​ന്ത്യ​യി​ൽ​ത​ന്നെ​യും സൂ​യി​സൈ​ഡ്​ പ്രി​വ​ൻ​ഷ്യ​ൽ സെ​ല്ലു​ക​ളു​ണ്ട്. ഇ​ത് ടോ​ൾ ഫ്രീ ​ന​മ്പ​റു​ക​ളാ​ണ്. ഇ​തി​ലേ​ക്ക് വി​ളി​ക്കു​ന്ന​വ​രെ മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ൽ​നി​ന്ന്​ പി​ന്തി​രി​പ്പി​ക്കാ​നും ​െസെ​ക്കോ​ള​ജി​ക്ക​ൽ പി​ന്തു​ണ ന​ൽ​കാ​നും ക​ഴി​വു​ള്ള മാ​ന​സി​ക ആ​രോ​ഗ്യ വി​ദ​ഗ്​​ധ​ർ ഇൗ ​സെ​ല്ലു​ക​ളി​ലു​ണ്ടാ​വും. ഗ​ൾ​ഫ്​ രാ​ഷ്​​ട്ര​ങ്ങ​ളി​ലെ ഇ​ന്ത്യ​ൻ സ്​​കൂ​ൾ കൗ​ൺ​സ​ല​ർ​മാ​ർ​ക്കും ഇൗ ​വി​ഷ​യ​ത്തി​ൽ സ​ഹാ​യ​വും മാ​ന​സി​ക പി​ന്തു​ണ​യും ന​ൽ​കാ​നാ​കും.


വി​ദ്യാ​ഭ്യാ​സം അ​റി​വു മാ​ത്ര​മാ​വ​രു​ത്. ന​ല്ല അ​റി​വ് നേ​ടി​യ​വ​രെ​ല്ലാം ജീ​വി​ത​ത്തി​ൽ വി​ജ​യി​ച്ചു​വെ​ന്ന് പ​റ​യാ​നും ക​ഴി​യി​ല്ല. മാ​നു​ഷി​ക ഗു​ണ​ങ്ങ​ൾ പ​ക​ർ​ന്നു​ന​ൽ​കു​ന്ന ഇ​മോ​ഷ​ന​ൽ ലി​റ്റ​റ​സി ന​ൽ​ക​ണം. ഇൗ ​സ​​മ്പ്ര​ദാ​യം ഇ​ന്ത്യ​ൻ വി​ദ്യാ​ഭ്യാ​സ രീ​തി​യി​ൽ ഇ​ല്ല. കു​ട്ടി​ക​ൾ​ക്ക് മാ​ന​സി​ക വി​ദ്യാ​ഭ്യാ​സ​ത്തി​ന്​ ഒ​പ്പം സ്വ​ഭാ​വ രൂ​പ​വ​ത്​​ക​ര​ണ​ത്തി​നും പ​ഠ​ന​കാ​ല​ത്ത്​ ക​ഴി​യ​ണം. ന​ല്ല സ്വ​ഭാ​വ​വും വ്യ​ക്തി​ത്വ​വും മാ​ന​സി​ക ഔ​ന്ന​ത്യ​വും മ​നു​ഷ്യ ജീ​വി​ത​വി​ജ​യ​ത്തി​െൻറ നി​ർ​ണാ​യ​ക ഘ​ട​ക​ങ്ങ​ളാ​ണ് ഡോ. ​ഹം​സ പ​റ​യു​ന്നു.

Tags:    
News Summary - health-dr. hamsa parambil-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.