മത്സരിക്കേണ്ടത് മറ്റുള്ളവരോടല്ല, സ്വന്തത്തോടുതന്നെ
text_fieldsമസ്കത്ത്: കൗമാരക്കാർക്ക് ജീവിതത്തിലെ ചെറിയ വെല്ലുവിളികൾ പോലും താങ്ങാൻ കരുത്തില് ലെന്ന് വിദഗ്ധർ. വൈകാരികമായ കഴിവുകൾ കുറഞ്ഞ ഇവരെ ചെറിയ മാനസിക പ്രശ്നങ്ങൾ പോലും ആ ത്മഹത്യയിലേക്ക് നയിക്കുന്നതായും മനഃശാസ്ത്രജ്ഞരും വിദഗ്ധരും അഭിപ്രായപ്പെട ുന്നു. ജീവിതത്തിെൻറ നല്ല വശങ്ങൾ മാത്രം കണ്ടുവളർന്നവരാണ് പുതിയ തലമുറ. അവരുടെ എല്ല ാ ആഗ്രഹങ്ങളും എന്തു ത്യാഗം സഹിച്ചും രക്ഷിതാക്കൾ സഫലമാക്കി കൊടുക്കാറുണ്ട്. ‘ഇല്ല’ എന്ന വാക്ക് കേൾക്കാതെയാണ് കുട്ടികൾ വളരുന്നത്. ജീവിതത്തിെൻറ പരുപരുത്ത സത്യങ്ങൾ അവർ എവിടെയും അനുഭവിക്കുന്നില്ല. അമിതമായ പരിലാളനമാണ് കുട്ടികൾക്ക് ലഭിക്കുന്നത്. കുട്ടികളിൽ ആത്മഹത്യ പ്രവണത വളരുന്ന സാഹചര്യത്തിൽ രക്ഷിതാക്കൾ കുട്ടികളെ ചീത്ത പറയാൻ പേടിക്കുകയാണെന്ന് ഒമാനിലെ എച്ച്.ആർ. വിദഗ്ധനായ േഡാ. ഹംസ പറമ്പിൽ പറയുന്നു.
ചില രക്ഷിതാക്കൾ കുട്ടികളിൽ അമിതമായ പ്രതീക്ഷ പുലർത്തുന്നു. തെൻറ ജീവിതത്തിൽ േനടാൻ കഴിയാത്തത് കുട്ടികളിലൂടെ നേടാനാണവർ ശ്രമിക്കുന്നത്. തെൻറ സ്വപ്നങ്ങൾ കുട്ടികളിലൂടെ സഫലമാക്കാനവർ ശ്രമിക്കുന്നു. കുട്ടികളുടെ കഴിവ് മനസ്സിലാക്കാതെയാണ് ഇൗ അടിച്ചേൽപിക്കൽ നടത്തുന്നത്. കുട്ടികളുടെ കഴിവുകളും അഭിരുചികളും മനസ്സിലാക്കാൻ കഴിയണം. അവരെ താരതമ്യപ്പെടുത്താൻ പാടില്ല. കുട്ടികളുടെ അഭിരുചി, വ്യക്തിത്വം, താൽപര്യം എന്നിവ കണ്ടെത്തണം. കുട്ടികളുമായി അടുത്തിടപഴകുന്നതുവഴി ഇത് അറിയാൻ കഴിയും. ഇത് അറിയാൻ പ്രത്യേക അഭിരുചി പരീക്ഷകളുമുണ്ട്.
അതനുസരിച്ചാവണം കുട്ടികൾക്ക് വിദ്യാഭ്യാസം നൽകേണ്ടത്. പലരും കുട്ടികളെ സ്ഥിരമായി ഉപദേശിക്കുകയാണ് ചെയ്യുന്നത്. ഇതിന് പകരം അവരെ മനസ്സിലാക്കാനും അവരിൽ നിന്ന് കേൾക്കാനും കഴിയണം.
മറ്റുള്ളവരോട് മത്സരിക്കുന്നതിന് പകരം സ്വന്തം കഴിവുകളോടാണ് മത്സരിക്കേണ്ടത്. സ്വന്തം കഴിവുകൾ പരമാവധി ഉപയോഗപ്പെടുത്താനാണ് കുട്ടികളെ പരിശീലിപ്പിക്കേണ്ടത്. കുട്ടികളുമായി അടുത്ത സുഹൃദ് ബന്ധം സ്ഥാപിക്കണം. ഇൗ നല്ല സൗഹൃദം വഴി കുട്ടികളെ അടുത്തറിയാനും അവരെ നല്ലതിലേക്കു നയിക്കാനും കഴിയുമെന്നും ഡോ.ഹംസ പറമ്പിൽ പറഞ്ഞു. ആത്മഹത്യയിൽ അധികവും നൈമിഷികമായ മാനസിക പ്രശ്നമാണ്. ആ ഘട്ടത്തിൽ അവരെ മാനസികമായി സഹായിക്കാൻ കഴിഞ്ഞാൽ ആത്മഹത്യയിൽനിന്ന് രക്ഷിക്കാനാവും. പാശ്ചാത്യ രാജ്യങ്ങളിലും ഇന്ത്യയിൽതന്നെയും സൂയിസൈഡ് പ്രിവൻഷ്യൽ സെല്ലുകളുണ്ട്. ഇത് ടോൾ ഫ്രീ നമ്പറുകളാണ്. ഇതിലേക്ക് വിളിക്കുന്നവരെ മാനസിക സംഘർഷത്തിൽനിന്ന് പിന്തിരിപ്പിക്കാനും െസെക്കോളജിക്കൽ പിന്തുണ നൽകാനും കഴിവുള്ള മാനസിക ആരോഗ്യ വിദഗ്ധർ ഇൗ സെല്ലുകളിലുണ്ടാവും. ഗൾഫ് രാഷ്ട്രങ്ങളിലെ ഇന്ത്യൻ സ്കൂൾ കൗൺസലർമാർക്കും ഇൗ വിഷയത്തിൽ സഹായവും മാനസിക പിന്തുണയും നൽകാനാകും.
വിദ്യാഭ്യാസം അറിവു മാത്രമാവരുത്. നല്ല അറിവ് നേടിയവരെല്ലാം ജീവിതത്തിൽ വിജയിച്ചുവെന്ന് പറയാനും കഴിയില്ല. മാനുഷിക ഗുണങ്ങൾ പകർന്നുനൽകുന്ന ഇമോഷനൽ ലിറ്ററസി നൽകണം. ഇൗ സമ്പ്രദായം ഇന്ത്യൻ വിദ്യാഭ്യാസ രീതിയിൽ ഇല്ല. കുട്ടികൾക്ക് മാനസിക വിദ്യാഭ്യാസത്തിന് ഒപ്പം സ്വഭാവ രൂപവത്കരണത്തിനും പഠനകാലത്ത് കഴിയണം. നല്ല സ്വഭാവവും വ്യക്തിത്വവും മാനസിക ഔന്നത്യവും മനുഷ്യ ജീവിതവിജയത്തിെൻറ നിർണായക ഘടകങ്ങളാണ് ഡോ. ഹംസ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.