മസ്കത്ത്: സൂറിൽ നിർമിക്കുന്ന ഡയാലിസിസ് സെന്ററിന് ആരോഗ്യമന്ത്രി ഡോ. ഹിലാൽ ബിൻ അലി ബിൻ ഹിലാൽ അൽ-സബ്തി ശിലയിട്ടു. ജിസർ കമ്പനിയുടെ ധനസഹായത്തോടെയാണ് സെന്റർ നിർമിക്കുക. ശിലയിടൽ ചടങ്ങിൽ തെക്കൻ ശർഖിയ ഗവർണർ, ശൂറ കൗൺസിൽ അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.
രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും മികച്ച ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സെന്ററെന്നും ഡയാലിസിസ് രോഗികൾക്ക് നൽകുന്ന ചികിത്സാ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ഈ സേവനം സഹായിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ ചികിത്സാ രീതികൾ അനുസരിച്ച് യോഗ്യതയുള്ള മെഡിക്കൽ സ്റ്റാഫിനെ ഉപയോഗിച്ച് വൃക്കരോഗങ്ങളും ഡയാലിസിസിനുമുള്ള സേവനങ്ങളിൽ ആരോഗ്യ മന്ത്രാലയം വഹിക്കുന്ന പങ്കിനെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ കേന്ദ്രം ഗവർണറേറ്റിൽനിന്നുള്ള ഡയാലിസിസ് രോഗികൾക്ക് സേവനം നൽകുമെന്നും മറ്റ് കേന്ദ്രങ്ങളുടെ ഭാരം കുറക്കാൻ സഹായിക്കുമെന്നും മന്ത്രി പഞ്ഞു. ആരോഗ്യ സേവനങ്ങൾ വികസിപ്പിക്കുന്നതിൽ സർക്കാർ-സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും മന്ത്രി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.