മസ്കത്ത്: അഞ്ചാം പനി പ്രതിരോധ കുത്തിവെപ്പിെൻറ രണ്ടാംഘട്ടത്തിന് തുടക്കമായി. ഇൗ മാസം 16 വരെയാണ് കാമ്പയിൻ നടക്കുക. സ്വദേശികളും വിദേശികളുമായ 20-35 പ്രായമുള്ളവർ സൗജന്യ കുത്തിവെപ്പിന് വിധേയരാകണം. കാമ്പയിനിെൻറ ആദ്യഘട്ടം കഴിഞ്ഞ മേയിൽ ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിലായിരുന്നു. മറ്റിടങ്ങളിലെല്ലാം 16 വരെ കാമ്പയിൻ നടക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. മസ്കത്ത് ഗവർണറേറ്റിൽ അൽ ഖുവൈർ ഹെൽത്ത് സെൻററിലായിരുന്നു ഒൗദ്യോഗിക ഉദ്ഘാടനം. മസ്കത്ത് ഗവർണർ സയ്യിദ് സൗദ് ബിൻ ഹിലാൽ അൽ ബുസൈദിയുടെ രക്ഷാകർതൃത്വത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് അൽ സൈദിയടക്കം വിശിഷ്ട വ്യക്തികളും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. മറ്റു ഗവർണറേറ്റുകളിലും അതത് ഗവർണർമാരുടെ രക്ഷാകർതൃത്വത്തിലായിരുന്നു ഉദ്ഘാടനം. ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറിമാരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനങ്ങൾക്കുപുറമെ സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളും മറ്റു സ്വകാര്യ സ്ഥാപനങ്ങളും കാമ്പയിനുമായി സഹകരിക്കുന്നുണ്ട്. എല്ലായിടത്തും ആദ്യ ദിവസമായ ഇന്നലെ നിരവധി പേർ എത്തി.
കുത്തിവെപ്പ് സൗജന്യവും ഏറെ ഫലപ്രദവും ദൂഷ്യവശങ്ങൾ ഇല്ലാത്തതുമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഫലപ്രദമായ മരുന്ന് ലഭ്യമല്ലാത്ത അഞ്ചാംപനിക്ക് എം.എം.ആർ വാക്സിനേഷൻ മാത്രമാണ് പ്രതിവിധി. കുത്തിവെപ്പ് എടുക്കാത്തവരിൽ അഞ്ചാംപനിയും അനുബന്ധ അവസ്ഥകളും ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ട്. ഇത് ജീവനുതന്നെ ഭീഷണി ഉയർത്താവുന്ന വിധത്തിൽ ന്യുമോണിയ, എൻസഫലൈറ്റിസ് ബാധയിലേക്ക് മാറുകയും ചെയ്യാം. ചെവിക്ക് അണുബാധ, ബ്രോൈങ്കറ്റിസ്, ഗർഭം അലസൽ, മാസമെത്താതെ പ്രസവിക്കൽ, വയറിളക്കം തുടങ്ങിയ അവസ്ഥകൾക്കും അഞ്ചാം പനി വഴിയൊരുക്കിയേക്കാം. സർക്കാർ ഹെൽത്ത് സെൻററുകളിലും സ്വകാര്യ ആശുപത്രികളിലുമായി രാവിലെ 7.30 മുതൽ രാത്രി ഒമ്പതുവരെ കുത്തിവെപ്പ് ലഭ്യമാകും. പ്ലേറ്റ്ലെറ്റുമായി ബന്ധപ്പെട്ട രോഗാവസ്ഥയുള്ളവർ ഫിസിഷ്യനെ കണ്ടശേഷം മാത്രമേ വാക്സിനേഷന് വിധേയമാകാൻ പാടുള്ളൂ. മറ്റുരോഗാവസ്ഥകൾ ഉള്ളവരും കുത്തിവെപ്പിന് മുമ്പ് വ്യക്തമാക്കണം. രക്തം ദാനം ചെയ്യണമെന്നുള്ളവർ വാക്സിനേഷന് മുമ്പ് നടത്തണം.
അല്ലാത്ത പക്ഷം വാക്സിനേഷൻ കഴിഞ്ഞ് 30 ദിവസത്തിന് ശേഷമേ രക്തദാനം പാടുള്ളൂ. സ്ത്രീകൾ കുത്തിവെപ്പിന് ശേഷം നാലാഴ്ചത്തേക്ക് ഗർഭം ധരിക്കാൻ പാടില്ല. മുലയൂട്ടുന്ന സമയത്ത് വാക്സിനേഷൻ എടുക്കുന്നതിന് കുഴപ്പമില്ലെന്നും മന്ത്രാലയം അറിയിച്ചു. വാക്സിനേഷൻ വന്ധ്യതക്കും പ്രസവസംബന്ധമായ കുഴപ്പങ്ങൾക്കും കാരണമാക്കുമെന്ന പ്രചാരണത്തിൽ കഴമ്പില്ല. ഉൗഹാപോഹങ്ങൾക്ക് ചെവികൊടുക്കരുതെന്നും ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ടവരിൽനിന്ന് മാത്രമേ വിവരങ്ങൾ തേടാൻ പാടുള്ളൂവെന്നും അധികൃതർ അറിയിച്ചു. കുത്തിവെപ്പ് കാമ്പയിൻ സംബന്ധിച്ച് ഉൗഹാപോഹങ്ങളും തെറ്റായ വാർത്തകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമ നടപടിയെടുക്കുമെന്നും മന്ത്രാലയം അറിയിച്ചു.റൂവിയടക്കം പ്രദേശങ്ങളിൽ പൊതുസ്ഥലങ്ങളിലും റോഡരികുകളിലും കുത്തിവെപ്പിന് പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.