Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ഞ്ചാംപ​നി:...

അ​ഞ്ചാംപ​നി: ര​ണ്ടാം​ഘ​ട്ട പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​ന്​  തു​ട​ക്കം

text_fields
bookmark_border
അ​ഞ്ചാംപ​നി: ര​ണ്ടാം​ഘ​ട്ട പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​ന്​  തു​ട​ക്കം
cancel
camera_alt??? ??????? ?????????? ????????? ??????? ????????????? ?????????????????? ???????????? ??????????

മ​സ്​​ക​ത്ത്​: അ​ഞ്ചാം പ​നി പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​​െൻറ ര​ണ്ടാം​ഘ​ട്ട​ത്തി​ന്​ തു​ട​ക്ക​മാ​യി. ഇൗ ​മാ​സം 16 വ​രെ​യാ​ണ്​ കാ​മ്പ​യി​ൻ ന​ട​ക്കു​ക. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ 20-35 പ്രാ​യ​മു​ള്ള​വ​ർ സൗ​ജ​ന്യ കു​ത്തി​വെ​പ്പി​ന്​ വി​ധേ​യ​രാ​ക​ണം. കാ​മ്പ​യി​​നി​െൻറ ആ​ദ്യ​ഘ​ട്ടം ക​ഴി​ഞ്ഞ മേ​യി​ൽ ദോ​ഫാ​ർ, അ​ൽ വു​സ്​​ത ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി​രു​ന്നു. മ​റ്റി​ട​ങ്ങ​ളി​ലെ​ല്ലാം 16 വ​രെ കാ​മ്പ​യി​ൻ ന​ട​ക്കു​മെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ അ​ൽ ഖു​വൈ​ർ ഹെ​ൽ​ത്ത്​ സ​െൻറ​റി​ലാ​യി​രു​ന്നു ഒൗ​ദ്യോ​ഗി​ക ഉ​ദ്​​ഘാ​ട​നം. മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​ർ സ​യ്യി​ദ്​ സൗ​ദ്​ ബി​ൻ ഹി​ലാ​ൽ അ​ൽ ബു​സൈ​ദി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങ്. ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ്​ മു​ഹ​മ്മ​ദ്​ അ​ൽ സൈ​ദി​യ​ട​ക്കം വി​ശി​ഷ്​​ട വ്യ​ക്​​തി​ക​ളും ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. മ​റ്റു​ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും അ​ത​ത്​ ഗ​വ​ർ​ണ​ർ​മാ​രു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഉ​ദ്​​ഘാ​ട​നം. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി​മാ​രും ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലു​ള്ള സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കു​പു​റ​മെ സ്വ​കാ​ര്യ ആ​രോ​ഗ്യ​സ്​​ഥാ​പ​ന​ങ്ങ​ളും മ​റ്റു സ്വ​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ളും കാ​മ്പ​യി​നു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ട്. എ​ല്ലാ​യി​ട​ത്തും ആ​ദ്യ ദി​വ​സ​മാ​യ ഇ​ന്ന​ലെ നി​ര​വ​ധി പേ​ർ എ​ത്തി.

കു​ത്തി​വെ​പ്പ്​ സൗ​ജ​ന്യ​വും ഏ​റെ ഫ​ല​പ്ര​ദ​വും ദൂ​ഷ്യ​വ​ശ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തു​മാ​ണെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഫ​ല​പ്ര​ദ​മാ​യ മ​രു​ന്ന്​ ല​ഭ്യ​മ​ല്ലാ​ത്ത അ​ഞ്ചാം​പ​നി​ക്ക്​ എം.​എം.​ആ​ർ വാ​ക്​​സി​നേ​ഷ​ൻ മാ​ത്ര​മാ​ണ്​ പ്ര​തി​വി​ധി. കു​ത്തി​വെ​പ്പ്​ എ​ടു​ക്കാ​ത്ത​വ​രി​ൽ അ​ഞ്ചാം​പ​നി​യും അ​നു​ബ​ന്ധ അ​വ​സ്​​ഥ​ക​ളും ഗു​രു​ത​ര​മാ​യി ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​ത്​ ജീ​വ​നു​ത​ന്നെ ഭീ​ഷ​ണി ഉ​യ​ർ​ത്താ​വു​ന്ന വി​ധ​ത്തി​ൽ ന്യു​മോ​ണി​യ, എ​ൻ​സ​​ഫ​ലൈ​റ്റി​സ്​ ബാ​ധ​യി​ലേ​ക്ക്​ മാ​റു​ക​യും ചെ​യ്യാം. ചെ​വി​ക്ക്​ അ​ണു​ബാ​ധ, ബ്രോ​ൈ​ങ്ക​റ്റി​സ്, ഗ​ർ​ഭം അ​ല​സ​ൽ, മാ​സ​മെ​ത്താ​തെ പ്ര​സ​വി​ക്ക​ൽ, വ​യ​റി​ള​ക്കം തു​ട​ങ്ങി​യ അ​വ​സ്​​ഥ​ക​ൾ​ക്കും അ​ഞ്ചാം പ​നി വ​ഴി​യൊ​രു​ക്കി​യേ​ക്കാം. സ​ർ​ക്കാ​ർ ഹെ​ൽ​ത്ത്​ സ​െൻറ​റു​ക​ളി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലു​മാ​യി രാ​വി​ലെ 7.30 മു​ത​ൽ രാ​ത്രി ഒ​മ്പ​തു​വ​രെ കു​ത്തി​വെ​പ്പ്​ ല​ഭ്യ​മാ​കും. പ്ലേ​റ്റ്​​ലെ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട രോ​ഗാ​വ​സ്​​ഥ​യു​ള്ള​വ​ർ ഫി​സി​ഷ്യ​നെ ക​ണ്ട​ശേ​ഷം മാ​ത്ര​മേ വാ​ക്​​സി​നേ​ഷ​ന്​ വി​ധേ​യ​മാ​കാ​ൻ പാ​ടു​ള്ളൂ. മ​റ്റു​രോ​ഗാ​വ​സ്​​ഥ​ക​ൾ ഉ​ള്ള​വ​രും കു​ത്തി​​വെ​പ്പി​ന്​ മു​മ്പ്​ വ്യ​ക്​​ത​മാ​ക്ക​ണം. ര​ക്​​തം ദാ​നം ചെ​യ്യ​ണ​മെ​ന്നു​ള്ള​വ​ർ വാ​ക്​​സി​നേ​ഷ​ന്​ മു​മ്പ്​ ന​ട​ത്ത​ണം.

അ​ല്ലാ​ത്ത പ​ക്ഷം വാ​ക്​​സി​നേ​ഷ​ൻ ക​ഴി​ഞ്ഞ്​ 30 ദി​വ​സ​ത്തി​ന്​ ശേ​ഷ​മേ ര​ക്​​ത​ദാ​നം പാ​ടു​ള്ളൂ. സ്​​ത്രീ​ക​ൾ കു​ത്തി​വെ​പ്പി​ന്​ ശേ​ഷം നാ​ലാ​ഴ്​​ച​ത്തേ​ക്ക്​ ഗ​ർ​ഭം ധ​രി​ക്കാ​ൻ പാ​ടി​ല്ല. മു​ല​യൂ​ട്ടു​ന്ന സ​മ​യ​ത്ത്​ വാ​ക്​​സി​നേ​ഷ​ൻ എ​ടു​ക്കു​ന്ന​തി​ന്​ കു​ഴ​പ്പ​മി​ല്ലെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വാ​ക്​​സി​നേ​ഷ​ൻ വ​ന്ധ്യ​ത​ക്കും പ്ര​സ​വ​സം​ബ​ന്ധ​മാ​യ കു​ഴ​പ്പ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​ക്കു​മെ​ന്ന പ്ര​ചാ​ര​ണ​ത്തി​ൽ ക​ഴ​മ്പി​ല്ല. ഉൗ​ഹാ​പോ​ഹ​ങ്ങ​ൾ​ക്ക്​ ചെ​വി​​കൊ​ടു​ക്ക​രു​തെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രി​ൽ​നി​ന്ന്​ മാ​ത്ര​മേ വി​വ​ര​ങ്ങ​ൾ തേ​ടാ​ൻ പാ​ടു​ള്ളൂ​വെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കു​ത്തി​വെ​പ്പ്​ കാ​മ്പ​യി​ൻ സം​ബ​ന്ധി​ച്ച്​ ഉൗ​ഹാ​പോ​ഹ​ങ്ങ​ളും തെ​റ്റാ​യ വാ​ർ​ത്ത​ക​ളും ​പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.റൂ​വി​യ​ട​ക്കം പ്ര​ദേ​ശ​ങ്ങ​ളി​ൽ പൊ​തു​സ്​​ഥ​ല​ങ്ങ​ളി​ലും റോ​ഡ​രി​കു​ക​ളി​ലും കു​ത്തി​വെ​പ്പി​ന്​ പ്ര​ത്യേ​ക സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:healthomangulf newsmalayalam news
News Summary - health-oman-gulf news
Next Story