ഹ്യദയാഘാതം: ചെങ്ങന്നൂർ സ്വദേശി സലാലയിൽ നിര്യാതനായി

സലാല: പത്തനംതിട്ട ചെങ്ങന്നൂർ ആറാട്ടുപുഴ നെല്ലിക്കൽ സ്വദേശി ആശാരിയാത്ത് ജ്യോതി വില്ലയിൽ തമ്പി എന്ന ജോർജ് തോമസ് (61) സലാലയിൽ നിര്യാതനായി. സാധയിലെ താമസ സ്ഥലത്ത് രാത്രി ഉറങ്ങാൻ കിടന്ന ഇദ്ദേഹത്തെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഒരു സ്വകാര്യ കമ്പനിയിൽ കഴിഞ്ഞ ആറ് വർഷമായി ജോലി ചെയ്ത് വരികയാണ്.ഭാര്യ: ജെസ്സി, മക്കൾ: ഷെറിൻ, നിബിൻ, മരുമകൻ: അലക്​സ്.സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പൊകുമെന്ന് ബന്ധുവായ പ്രതാപ് ബാബു അറിയിച്ചു.

Tags:    
News Summary - Heart attack: A native of Chengannur passed away in Salala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.