ഹൃദയാഘാതം: കണ്ണൂർ സ്വദേശി സലാലയിൽ നിര്യാതനായി

സലാല: കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് സലാലയിൽ നിര്യാതനായി. ഇരിട്ടി സ്വദേശി കെ.വി. അസ്ലം (51) ആണ് മരിച്ചത്.

താമസ സ്ഥലത്ത് അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കിണാക്കുൽ വയൽപാത്ത് കുടുംബാംഗമാണ്. രണ്ട് മാസം മുമ്പ് സലാലയിൽ എത്തിയ ഇദ്ദേഹം ഇവിടെ ചെറിയ കച്ചവടം നടത്തി വരികയായിരുന്നു.

നേരത്തെ സുഹാർ, മസ്യൂന, ദുകം ഭാഗങ്ങളിൽ ഉണ്ടായിരുന്നു. മൃതദേഹം സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ.

Tags:    
News Summary - Heart attack: Kannur native passes away in Salala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.