ഷ​ബാ​ബ്​ ഒ​മാ​ൻ ര​ണ്ടി​’​ന്​ കു​വൈ​ത്ത്​ അ​ൽ ഷു​വൈ​ഖ് തു​റ​മു​ഖ​ത്ത്​ ന​ൽ​കി​യ സ്വീ​ക​ര​ണം

'ഷ​ബാ​ബ്​ ഒ​മാ​ൻ ര​ണ്ടി​'​ന്​ അ​ൽ ഷു​വൈ​ഖ് തു​റ​മു​ഖ​ത്ത്​ ഹൃ​ദ്യ​മാ​യ വ​ര​വേ​ൽ​പ്പ്​

മ​സ്​​ക​ത്ത്​: അ​ന്ത​ർ​ദേ​ശീ​യ യാ​ത്ര​ക്കാ​യി പു​റ​പ്പെ​ട്ട റോ​യ​ൽ ഒ​മാ​ൻ നേ​വി​യു​ടെ ക​പ്പ​ൽ 'ഷ​ബാ​ബ്​ ഒ​മാ​ൻ ര​ണ്ടി​'​ന്​ കു​വൈ​ത്തി​ലെ അ​ൽ ഷു​വൈ​ഖ് തു​റ​മു​ഖ​ത്ത്​ ഹൃ​ദ്യ​മാ​യ വ​ര​വേ​ൽ​പ്പ്​ ന​ൽ​കി. കു​വൈ​ത്തി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ, ലെ​ഫ്റ്റ​ന​ൻ​റ്​ ജ​ന​റ​ൽ, കു​വൈ​ത്ത്​ ആ​ർ​മി ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് ജ​ന​റ​ൽ സ്​​റ്റാ​ഫ് തു​ട​ങ്ങി​യ​വ​ർ സ്വീ​ക​ര​ണ ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ത്തു.

സൗ​ഹൃ​ദ​ത്തി​െൻറ ഒാ​ള​പ​ര​പ്പി​ലേ​ക്ക്​ ഞാ​യ​റാ​ഴ്​​ച​യാ​യി​രു​ന്നു ക​പ്പ​ൽ യാ​ത്ര തു​ട​ങ്ങി​യ​ത്. ലോ​ക​ത്തി​ന് സാ​ഹോ​ദ​ര്യ​ത്തി​െൻറ​യും സൗ​ഹൃ​ദ​ത്തി​െൻറ​യും സ​മാ​ധാ​ന​ത്തി​െൻറ​യും സ​ന്ദേ​ശം ന​ൽ​കാ​നും ഒ​മാ​നി നാ​ഗ​രി​ക​ത​യെ വി​വി​ധ ലോ​ക​സ​മൂ​ഹ​ങ്ങ​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്താ​നു​ം ല​ക്ഷ്യം​വെ​ച്ചാ​ണ്​ ക​പ്പ​ൽ യാ​ത്ര ന​ട​ത്തു​ന്ന​ത്. ആ​ദ്യ സ്വീ​ക​ര​ണ സ്​​ഥ​ല​മാ​ണ്​ കു​വൈ​ത്തി​ലെ ഷു​വൈ​ഖ് തു​റ​മു​ഖം. വെ​ള്ളി​യാ​ഴ്​​ച ഇ​വി​ടെ​നി​ന്നും യാ​ത്ര തി​രി​ക്കും. തു​ട​ർ​ന്ന് നി​ര​വ​ധി ലോ​ക​രാ​ജ്യ​ങ്ങ​ളെ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന 30 യൂ​നി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ബാ​ക്കി​യു​ള്ള ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും.

പി​ന്നീ​ട് സൗ​ദി അ​റേ​ബ്യ​യി​ലെ ദ​മ്മാ​മി​ലെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് തു​റ​മു​ഖ​ത്തേ​ക്ക് യാ​ത്ര തി​രി​ക്കും. ഇ​വി​ടെ14,15 തീ​യ​തി​ക​ളി​ൽ ക​പ്പ​ൽ ന​ങ്കൂ​ര​മി​ടും. പി​ന്നീ​ട്​ ബ​ഹ്​​റൈ​നി​ലെ​ത്തും. ഇ​വി​ടെ​നി​ന്നും 17ന്​ ​തി​രി​ക്കു​ന്ന ക​പ്പ​ൽ ​ഖ​ത്ത​റി​ലെ ദോ​ഹ തു​റ​മു​ഖ​ത്താ​ണ്​ എ​ത്തി​ച്ചേ​രു​ക. അ​വി​ടെ 18, 19 തീ​യ​തി​ക​ളി​ൽ ത​ങ്ങും. പി​ന്നീ​ട്​ ദു​ബൈ​യി​ലേ​ക്ക്​ തി​രി​ക്കും. ക​പ്പ​ൽ ന​വം​ബ​ർ 21 മു​ത​ൽ ഡി​സം​ബ​ർ ഒ​ന്നു​വ​രെ ദു​ബൈ ഹാ​ർ​ബ​റി​ൽ ന​ങ്കൂ​ര​മി​ടും. ദു​ബൈ എ​ക്​​സ്​​പോ​യി​ലും പ​ങ്കാ​ളി​ക​ളാ​കും. ക​പ്പ​ലി​െൻറ അ​ഞ്ചാ​മ​ത്​ അ​ന്താ​രാ​ഷ്​​​ട്ര യാ​ത്ര​ 'ഒ​മാ​ൻ: ഒ​രു പു​തു​ക്കി​യ സ​മീ​പ​നം' എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ്​ ന​ട​ത്തു​ന്ന​ത്.

Tags:    
News Summary - Heartfelt welcome to 'Shabab Oman 2' at al shuwaikh port

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.