സലാല: ഹെവൻസ് ഖുർആനിക് പ്രീ സ്കൂൾ സലാലയുടെ വാർഷികവും ബിരുദദാനവും നടന്നു. ഐഡിയൽ ഹാളിൽ നടന്ന പരിപാടി ദോഫാർ യൂനിവേഴ്സിറ്റി പി.വി.സിയും ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റി പ്രസിഡന്റുമായ ഡോ. സയ്യിദ് ഇഹ്സാൻ ജമീൽ ഉദ്ഘാടനം ചെയ്തു. കെ. ഷൗക്കത്തലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുൻ ഐ.എം.ഐ പ്രസിഡന്റ് സി.പി. ഹാരിസ് ആശംസകൾ നേർന്നു. പ്രിൻസിപ്പൽ വി.എസ്. ഷമീർ സ്വാഗതവും റജീന ടീച്ചർ നന്ദിയും പറഞ്ഞു.
മാനേജിങ് കമ്മിറ്റി അംഗങ്ങളായ സമീർ കെ.ജെ, സാബുഖാൻ എന്നിവർ സംബന്ധിച്ചു. വിദ്യാർഥികൾക്ക് പ്രീ സ്കൂൾ ബിരുദദാന സർട്ടിഫിക്കറ്റും മെമന്റോയും ഡോ. സയ്യിദ് ഇഹ്സാൻ ജമീൽ നൽകി. സാബിറ ടീച്ചർ അനുഭവവിവരണം നടത്തി. രക്ഷിതാവ് പി.വി. ഷിഹാബുദ്ദീൻ, വിദ്യാർഥി ദുഅ മുസ്അബ് ജമാൽ എന്നിവർ സംസാരിച്ചു. കുരുന്നു വിദ്യാർഥികളുടെ ഖുർആൻ പാരായണവും വർണാഭമായ കലാപരിപാടികളും അരങ്ങേറി. ഖുർആൻ പഠനത്തോടൊപ്പം മൂന്നു വർഷംകൊണ്ട് കെ.ജി പഠനംകൂടി പൂർത്തിയാക്കുന്ന ഹെവൻസ് പ്രീസ്കൂളിലെ പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 96029830.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.