ഹോ​ളി ഖു​ർ​ആ​ൻ മ​ദ്റ​സ പു​തി​യ കെ​ട്ടി​ടോ​ദ്ഘാ​ട​ന പ​രി​പാ​ടി​യു​ടെ സ്വാ​ഗ​ത​സം​ഘം

ഹോളി ഖുർആൻ മദ്റസ: സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു

മ​സ്ക​ത്ത്: പാ​ര​മ്പ​ര്യ​ത്തി​ന്റെ പൈ​തൃ​ക​മാ​യി 40ാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന ഇ​ബ്ര ഹോ​ളി ഖു​ർ​ആ​ൻ മ​ദ്റ​സ പു​തി​യ കെ​ട്ടി​ടോ​ദ്ഘാ​ട​ന​വും ന​ബി​ദി​നാ​ഘോ​ഷ​വും സ​മൃ​ദ്ധ​മാ​യി കൊ​ണ്ടാ​ടാ​ൻ തീ​രു​മാ​നി​ച്ചു. അ​തി​ന്‍റെ ആ​ദ്യ​പ​ടി​യെ​ന്ന നി​ല​ക്ക് സ്വാ​ഗ​ത​സം​ഘം ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു. ചെ​യ​ർ​മാ​നാ​യി അ​ജ്മ​ൽ ഹോ​സ്പി​റ്റ​ൽ എം.​ഡി അ​സീ​സ് കോ​ളി​യാ​ടി​നെ​യും ക​ൺ​വീ​ന​റാ​യി ഷ​മീ​ർ സ​ഫാ​ല​യെ​യും ട്ര​ഷ​റ​റാ​യി ജം​ഷീ​ർ സ​ഫാ​ല​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ന​ബി​ദി​ന പ​രി​പാ​ടി സെ​പ്റ്റം​ബ​ർ 26ന് ​ഇ​ബ്ര​യി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ബ​ദ​റു​ദ്ദീ​ൻ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​ന ക​ർ​മം ഹോ​ളി ഖു​ർ​ആ​ൻ മ​ദ്റ​സ സ​ദ​ർ മു​അ​ല്ലിം ഷം​സു​ദ്ദീ​ൻ ബാ​ഖ​വി നി​ർ​വ​ഹി​ച്ചു. അ​മീ​ർ അ​ൻ​വ​രി ആ​ശം​സ​ക​ൾ നേ​ർ​ന്നു. യോ​ഗ​ത്തി​ൽ ഇ​ബ്ര സു​ന്നി സെ​ന്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​സീ​ബ് സാ​ഹി​ബ് സ്വാ​ഗ​ത​വും നൗ​ഷീ​ർ സാ​ഹി​ബ് ന​ന്ദി​യും പ​റ​ഞ്ഞു. 30 അം​ഗ സ്വാ​ഗ​ത​സം​ഘം രൂപവത്കരിച്ചു.

Tags:    
News Summary - Holy Quran Madrasah-Welcome Team Formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.