മീ​ലാ​ദ് കാ​മ്പ​യി​ൻ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ സ്വാ​ഗ​തസം​ഘ​ ക​മ്മി​റ്റി രൂ​പവത്ക​ര​ണ​ത്തി​ൽ​നി​ന്ന്

മീ​ലാ​ദ് കാ​മ്പ​യി​ൻ സ​മാ​പ​ന സ​മ്മേ​ള​നം; സിംസാ​റു​ൽ ഹ​ഖ് ഹു​ദ​വി പ​ങ്കെ​ടു​ക്കും

മ​സ്ക​ത്ത്: അ​ൽ അ​മ​റാ​ത്ത് കെ.​എം.​സി.​സി​യും ഇ​സ് ലാ​മി​ക് ദ​അ​വ സെ​ന്റ​റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മീ​ലാ​ദ് കാ​മ്പ​യി​നി​ന്റെ സ​മാ​പ​ന സ​മ്മേ​ള​ന​മാ​യ `മ​ദീ​ന പാ​ഷ​ൻ 2024'ൽ പ്ര​മു​ഖ പ്ര​ഭാ​ഷ​ക​ൻ സിം​സാ​റു​ൽ ഹ​ഖ് ഹു​ദ​വി പ​ങ്കെ​ടു​ക്കും. സെ​പ്റ്റം​ബ​ർ 20ന് ​വൈ​കീ​ട്ട് 4.30 മു​ത​ൽ അ​ൽ​അ​മ​റാ​ത്ത് ആ​സ്റ്റ​ർ മിം​സി​നു സ​മീ​പം അ​ൽ ഷ​മീ​ക്കാ​ത്ത് ഹാ​ളി​ൽ വെ​ച്ചു ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ കെ.​എം.​സി.​സി , എ​സ്.​ഐ.​സി കേ​ന്ദ്ര നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.


മൗ​ലി​ദ് സ​ദ​സ്സ്, വി​ദ്യാ​ർ​ഥി ഫെ​സ്റ്റ്, ഫ്ല​വ​ർ ഷോ, ​ദ​ഫ് ആ​ൻ​ഡ് സ്കൗ​ട്ട് പ്ര​ദ​ർ​ശ​നം, ഇ​ശ​ൽ വി​രു​ന്ന്, അ​വാ​ർ​ഡ് ദാ​നം, മീ​ലാ​ദ് പ്ര​ഭാ​ഷ​ണം, പ്രാ​ർ​ഥ​ന മ​ജ് ലി​സ് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും ഇ​തോ​ടൊ​പ്പം ന​ട​ക്കും. സിം​സാ​റു​ൽ ഹ​ഖ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി മു​ഹ​മ്മ​ദ് ബ​യാ​നി അ​ൽ​ഹി​ശാ​മി ചെ​യ​ർ​മാ​നാ​യും നൗ​ഫ​ൽ ചി​റ്റാ​രി​പ്പ​റ​മ്പ് ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യും യാ​സ​ർ നാ​ദാ​പു​രം ട്ര​ഷ​റ​റാ​യു​മു​ള്ള 51 അം​ഗ സ്വാ​ഗ​ത സം​ഘ​ക​മ്മി​റ്റി രൂ​പി​ക​രി​ച്ചി​ട്ടു​ണ്ട്. സം​ഘ രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ന് അ​ബ്ദു​റ​ഷീ​ദ് ബ​ഹ, സ​ജി​ദ് നാ​ദാ​പു​രം, ഇ​സ്മാ​യി​ൽ മു​സ്‌​ലി​യാ​ർ, അ​ബ്ബാ​സ് നു​ജൂം, അ​ഷ്‌​ക​ർ എ​ള​മ്പാ​റ. റ​ജീ​ൽ കെ.​കെ, ന്യ​സാം ഹ​നീ​ഫ്, സു​ഹൈ​ൽ, ഗ​ഫൂ​ർ, സ​മീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Milad campaign closing conference- Simsarul Haq Hudavi will participate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.