മസ്കത്ത്: അൽ ശർഖിയ സൗത്ത് ഗവർണറേറ്റിലെ ജലാൻ ബനി ബു ഹസൻ വിലായത്തിൽ കാർഷിക, മത്സ്യബന്ധന മേഖലയിൽ വിപുലമായ പരിശോധന കാമ്പയിനുമായി ഗവൺമെന്റ്. സുൽത്താനേറ്റ് ഓഫ് ഒമാന്റെ നിയമങ്ങൾക്കും നിർദേശങ്ങൾക്കുമനുസൃതമായി കാർഷിക, മത്സ്യബന്ധന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുകയും ഇത്തരം ഉൽപന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കുക എന്നതുമാണ് കാമ്പയിന്റെ ലക്ഷ്യം. ഗവൺമെന്റിന്റെ വ്യത്യസ്ത മേഖലയിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയാണ് പരിശോധന കാമ്പയിൻ നടക്കുന്നത്.
കൂടാതെ, ഉൽപന്നത്തിന്റെ ഗുണനിലവാരം നിലനിർത്തുന്നതിനും സുരക്ഷിതവും ആരോഗ്യകരവുമായ ഉൽപന്നങ്ങൾ ലഭ്യമാക്കുക, ഉൽപാദനത്തിലും വിൽപനയിലും നിയമാനുസൃതമായ രീതി പിന്തുടരുക എന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യാപാരികളിൽ അവബോധം വളർത്താനും കാമ്പയിൻ ലക്ഷ്യമിടുന്നു.
കാർഷിക, മത്സ്യബന്ധനം, മൃഗം, ജലവിഭവം എന്നീ മേഖലയിലെ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുകയും അത് നിരീക്ഷിക്കുകയും ചെയ്യുക എന്നതാണ് പരിശോധനയുടെ ലക്ഷ്യമെന്ന് അൽ ശർഖിയ സൗത്ത് ഗവർണറേറ്റ് കൺട്രോൾ ഡിപ്പാർട്മെന്റ് ഡയറക്ടർ അലി ബിൻ ഖാമിസ് അൽ അറൈമി പറഞ്ഞു. കൂടാതെ അൽ ശർഖിയ സൗത്ത് ഗവർണറേറ്റിലെ മറ്റു വിലായത്തുകളിലും സമാനമായ പരിശോധന തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.