മസ്കത്ത്: ഗവർണറേറ്റുകളിലെ ഗവർണർമാരുമായി ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസൽ അൽ ബുസൈദി കൂടിക്കാഴ്ച നടത്തി. ഗവർണറേറ്റുകൾ വികസിപ്പിക്കുന്നതിലും പ്രാദേശിക ഭരണസംവിധാനങ്ങളുടെ പ്രകടനം വർധിപ്പിക്കുന്നതിലും ഗവർണർമാർ നടത്തിയ ശ്രമങ്ങളെ ബുസൈദി അഭിനന്ദിച്ചു.
ഗവർണറേറ്റുകളെ സംബന്ധിച്ചിടത്തോളം സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ വീക്ഷണത്തിന് അനുസൃതമായി ജോലിയുമായി മുന്നോട്ട് പോകേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം അടിവരയിട്ടു. പൗരന്മാരെ ശ്രദ്ധിക്കേണ്ടതിന്റെയും അവരുടെ ആവശ്യങ്ങളുമായി സമ്പർക്കം പുലർത്തുന്നതിന്റെയും പ്രാധാന്യം ആഭ്യന്തര മന്ത്രി ഊന്നിപ്പറഞ്ഞു. മുനിസിപ്പൽ കൗൺസിലുകളുടെ സിമ്പോസിയത്തിന്റെ ഫലങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. യോഗത്തിന്റെ അജണ്ടയിലെ പല വിഷയങ്ങളും അവലോകനം ചെയ്യുകയും ഉചിതമായ തീരുമാനങ്ങൾ എടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.