മസ്കത്ത്: അല്‍ ഖുവൈര്‍ കെ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് വിഭാവനം ചെയ്യുന്ന രാഷ്ട്രീയം രാജ്യനന്മയുടെ വിളംബരമാണെന്ന് കേരളസംസ്ഥാന മുസ്ലീം യൂത്ത് ലീഗ് മുന്‍ ഉപാധ്യക്ഷന്‍ അബ്ദുസ്സമദ് പൂക്കാട് അഭിപ്രായപ്പെട്ടു. ഹൈദരലി ശിഹാബ് തങ്ങള്‍ അടക്കമുള്ള പാണക്കാട് കുടുംബം സമുദായത്തിന്റെ സാമൂഹിക ഉന്നമനത്തിന് നല്കിയ സംഭാവനകള്‍ ഏറെ മഹത്തരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മസ്കത്ത് കെ.എം.സി.സി ജനറല്‍ സെക്രട്ടറി റഹീം വറ്റലൂര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാഫി കോട്ടക്കല്‍ അധ്യക്ഷത വഹിച്ചു. പയ്യോളി നഗരസഭ മുസ്ലിം ലീഗ് പ്രസിഡന്റ് സദഖത്തുല്ല കോട്ടക്കല്‍, ബി.എസ്. ഷാജഹാന്, കെ.പി. അബ്ദുല്‍ കരീം, റിയാസ് വടകര, ഫിറോസ് ഹസ്സന്, സമദ് മച്ചിയത്, ഹാഷിം പാറാട്, റിയാസ്, നിഷാദ് മല്ലപ്പള്ളി, ഷമീര്‍ ആലുവ, കബീര്‍, മൊയ്ദുട്ടി, ബഷീര്‍, യൂസുഫ് ബദര്‍ അല്‍ സമ തുടങ്ങിയവര്‍ പങ്കെടുത്തു. സെക്രട്ടറി വാഹിദ് മാള സ്വാഗതവും ഹബീബ് പാണക്കാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.