file photo

ഐ.സി.സി ലോകകപ്പ് ലീഗ് -രണ്ട്: ഒമാന്​ അഞ്ച്​ വിക്കറ്റ്​ തോൽവി

മ​സ്ക​ത്ത്​: ഐ.​സി.​സി ലോ​ക​ക​പ്പ് ലീ​ഗി​ന്‍റെ ഭാ​ഗ​മാ​യി ദു​ബൈ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ത്രി​രാ​ഷ്ട്ര ടൂ​ർ​ണ​​മെ​ന്‍റി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഒ​മാ​ന്​ തോ​ൽ​വി.

അ​ഞ്ച്​ വി​ക്ക​റ്റി​നാ​ണ്​ ന​മീ​ബി​യ ഒ​മാ​നെ ത​ക​ർ​ത്ത​ത്. ടോ​സ്​ നേ​ടി ബാ​റ്റി​ങ്​ തെ​ര​ഞ്ഞെ​ടു​ത്ത ഒ​മാ​ൻ ശു​ഐ​ബ് ഖാ​ന്‍ (86), ജ​തീ​ന്ദ​ര്‍ സി​ങ്​ (74) എ​ന്നി​വ​രു​ടെ അ​ര്‍ധ സ്വെ​ഞ്ച്വ​റി മി​ക​വി​ൽ അ​ഞ്ച്​ വി​ക്ക​റ്റ്​ ന​ഷ്ട​ത്തി​ൽ 265 റ​ൺ​സാ​​ണെ​ടു​ത്ത​ത്. എ​ന്നാ​ൽ, മ​റു​പ​ടി ബാ​റ്റി​ങ്ങി​ന് ഇ​റ​ങ്ങി​യ ന​മീ​ബി​യ 47.3 ഓ​വ​റി​ല്‍ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ല​ക്ഷ്യം കാ​ണു​ക​യാ​യി​രു​ന്നു. ജാ​ന്‍ നി​കോ​ള്‍ ലോ​ഫ്റ്റി ഈ​ദ​ന്‍ (63), ഗെ​ര്‍ഹാ​ര്‍ഡ് ഇ​റാ​സ്മ​സ് (48), ഡേ​വി​ഡ് വൈ​സ് (48) എ​ന്നി​വ​രു​ടെ പ്ര​ക​ട​നാ​മാ​ണ്​ ന​മീ​ബി​യ​യെ വി​ജ​യ​ത്തി​ലെ​ത്തി​ച്ച​ത്.

ഒ​മാ​നു​വേ​ണ്ടി ബി​ലാ​ല്‍ ഖാ​ന്‍, ക​ലീ​മു​ല്ല എ​ന്നി​വ​ര്‍ ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ​പ്പോ​ൾ ജാ​ന്‍ ഫ്രൈ​ലി​ങ്ക് ന​മീ​ബി​യ​ക്കു​വേ​ണ്ടി മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. 

Tags:    
News Summary - ICC Cricket World Cup League 2, Oman vs Namibia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.