ചാർ​േട്ടഡ്​ വിമാനത്തിലെ യാത്രക്കാർ സലാല വിമാനത്താവളത്തിൽ

െഎ.സി.എഫ്​ ചാർ​േട്ടഡ്​ വിമാനം സലാലയിലെത്തി

സലാല: പ്രവാസി സംഘടനയുടെ കീഴിൽ കേരളത്തിൽനിന്ന് ഒമാനിലേക്കുള്ള ആദ്യ ചാർട്ടേഡ് വിമാനം കോഴിക്കോട്ടുനിന്ന് സലാലയിലെത്തി.

െഎ.സി.എഫ്​ ഒരുക്കിയ വിമാനത്തിൽ 165 പ്രവാസികളാണ് മടങ്ങിയെത്തിയത്​. സലാം എയറി​െൻറ ഒ.വി 4044 വിമാനമാണ്​ സർവിസ്​ നടത്തിയത്​. സലാല അന്താരാഷ്​ട്ര വിമാനത്താവളത്തിൽ ​െഎ.സി.എഫ്​ പ്രവർത്തകർ മടങ്ങിവന്ന പ്രവാസികളെ സ്വീകരിച്ചു. കഴിഞ്ഞ ദിവസം സലാലയിൽനിന്ന് കോഴിക്കോട്ടേക്കും ചാർട്ടേഡ് വിമാനം സർവിസ് നടത്തിയിരുന്നു.

ഈ മാസം 24, 26 തീയതികളിൽ മസ്‌കത്തിൽനിന്ന് കോഴിക്കോട്ടേക്ക്​ സർവിസുകളുണ്ട്​. കോഴിക്കോട്ടുനിന്ന് മസ്‌കത്തിലേക്കുള്ള സർവിസുകൾ ഈ മാസം 24, 26 തീയതികളിലാണ്. അടുത്ത ആഴ്ചകളിലും കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽനിന്ന്​ ഒമാനിലേക്ക്​ ചാർ​േട്ടഡ്​ സർവിസുകൾ ഉണ്ടാകുമെന്ന്​ ​െഎ.സി.എഫ്​ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.