മത്ര: മത്ര ബലദിയ പാര്‍ക്കിലെ ജനകീയ ഇഫ്താര്‍ പതിവുപോലെ ഈ വര്‍ഷവും സജീവം. ജനബാഹുല്യം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായ മത്രയിലെ നോമ്പ് തുറയില്‍ ദിനേന എഴുന്നൂറോളം പേരാണ് പെങ്കടുക്കുന്നത്. പ്രത്യേകമായ സംഘടനാ ലേബലുകളോ, സംഘാടകരോ ഇല്ലാതെ ഇരുപത് വര്‍ഷത്തിലധികമായി മുടങ്ങാതെ ഈ പുണ്യ പ്രവൃത്തി നടന്നുവരുന്നു. മത്ര സൂഖില്‍ തൊഴിലെടുക്കുന്നവരും സാധനങ്ങളെടുക്കാനായി എത്തുന്നവരും വഴിയാത്രക്കാരുമൊക്കെ ദേശഭാഷാ വ്യത്യാസമില്ലാതെ ഈ ഇഫ്താര്‍ ഉപയോഗപ്പെടുത്തുന്നു. ജി.ടി.ഒക്ക് മുന്നിൽ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നേരിട്ട സ്ഥലപരിമിതി തരണംചെയ്താണ് ഈ വര്‍ഷം സൗകര്യങ്ങളൊരുക്കിയിട്ടുള്ളത്. ഇഫ്താറിന് വരുന്ന െചലവുകള്‍
വഹിക്കാന്‍ സ്ഥാപനങ്ങളും വ്യക്തികളും സ്വയം മുന്നോട്ടുവരുന്നതാണ് മറ്റൊരു പ്രത്യേകത. ഒരുദിവസം പോലും സംഘാടകര്‍ക്ക് സ്പോണ്‍സര്‍മാരെ തേടി അലയേണ്ടി വരാറില്ലെന്ന് ചുമതലക്കാരിലൊരാളായ സുബൈര്‍ പൊന്നാനി പറഞ്ഞു. ഇഫ്താര്‍ കണ്ടറിഞ്ഞ് സ്വദേശി പൗരന്മാരും വിഭവങ്ങളെത്തിച്ച് സഹകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.