മസ്കത്ത്: ഒമാെൻറ സമ്പദ്ഘടനയിൽ അടുത്തവർഷം ഉണർവുണ്ടാകുമെന്ന് അന്താരാഷ്ട്ര നാണ്യനിധി (െഎ.എം.എഫ്). ആഭ്യന്തര ഉൽപാദന വളർച്ചനിരക്ക് 3.7 ശതമാനത്തിലേക്ക് ഉയരുമെന്നാണ് െഎ.എം.എഫിെൻറ കണക്കുകൂട്ടൽ. മിഡിലീസ്റ്റ്, നോർത് ആഫ്രിക്ക, അഫ്ഗാനിസ്താൻ, പാകിസ്താൻ (മെനാപ്) മേഖലയുടെ പ്രതീക്ഷിത വളർച്ചനിരക്കിനേക്കാൾ അൽപം ഉയർന്നതാണ് ഒമാേൻറത്. 2014ലെ എണ്ണവില തകർച്ചയുടെ അനന്തരഫലമായാണ് ഗൾഫ് രാഷ്ട്രങ്ങളുടെ സാമ്പത്തിക വളർച്ചയുടെ വേഗം കുറഞ്ഞത്. ഇൗ വർഷവും എണ്ണ വിലയിടിവിെൻറ ആഘാതങ്ങൾ ഒമാൻ സമ്പദ്വ്യവസഥയിൽനിന്ന് വിട്ടുപോയിട്ടില്ലെന്നും െഎ.എം.എഫ് പറയുന്നു.
എണ്ണ ഇറക്കുമതി രാഷ്ട്രങ്ങളിൽനിന്നുള്ള വർധിച്ച ആവശ്യം അടുത്ത വർഷം സമ്പദ്ഘടനക്ക് തുണയാകുമെന്നാണ് െഎ.എം.എഫിെൻറ കണക്കുകൂട്ടൽ. ഇതോടൊപ്പം എണ്ണവില മെച്ചപ്പെട്ട സാഹചര്യത്തിൽ ഉൽപാദനത്തിൽ വർധനയുണ്ടാകുമെന്ന പ്രതീക്ഷയുമുണ്ട്. 2019ൽ ഒമാെൻറ വളർച്ചനിരക്ക് 2.7 ശതമാനത്തിലേക്ക് താഴ്ന്നേക്കാമെന്നും െഎ.എം.എഫിെൻറ വേൾഡ് ഇക്കണോമിക് റിപ്പോർട്ട് പറയുന്നു. ആഗോള സമ്പദ്ഘടനയിൽ 3.7 ശതമാനത്തിെൻറ വളർച്ചയാണ് അടുത്ത വർഷം പ്രതീക്ഷിക്കുന്നത്. മിഡിലീസ്റ്റ് രാഷ്ട്രങ്ങളുടെ മൊത്തം പ്രതീക്ഷിത വളർച്ചനിരക്ക് ഇതിലും താഴെയാണ്. രാഷ്ട്രങ്ങൾ തിരിച്ചുള്ള പട്ടികയിൽ യു.എ.ഇ സമ്പദ്ഘടന 3.4 ശതമാനം ഉയർന്നേക്കാമെന്നു പറയുന്നു. കുവൈത്തിനാണ് ഏറ്റവുമധികം പ്രതീക്ഷ, 4.1 ശതമാനം. സൗദി സമ്പദ്വ്യവസ്ഥ 1.1 ശതമാനത്തിെൻറ വളർച്ച രേഖപ്പെടുത്താനുള്ള സാധ്യതയേ ഉള്ളൂവെന്നും റിപ്പോർട്ട് പറയുന്നു. ക്രൂഡ് ഒായിലിന് ഇൗ വർഷം ശരാശരി 50.3 ഡോളർ വില ലഭിക്കാനാണ് സാധ്യത. 2022 വരെ വില 50നും 60 ഡോളറിനുമിടയിൽ തുടരാനാണ് സാധ്യതയെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.