മസ്കത്ത്: ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവലിനോടനുബന്ധിച്ച് ഗൾഫ് മാധ്യമം പുറത്തിറക്കിയ പ്രത്യേക പതിപ്പിന്റെ പ്രകാശനവും നഗരിയിലെ സ്റ്റാളിന്റെ ഉദ്ഘാടനവും മുൻ കേരള ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിർവഹിച്ചു. ഗൾഫ് മാധ്യമം മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദ്ദീൻ, മാർക്കറ്റിങ് എക്സിക്യൂട്ടിവ് നിഹാൽ ഷാജഹാൻ, സർക്കുലേഷൻ കോഓഡിനേറ്റർ മുഹമ്മദ് നവാസ് തുടങ്ങിയവർ സംബന്ധിച്ചു.
പവിലിയനിൽനിന്ന് ഗൾഫ് മാധ്യമം ദിനപത്രം, കുടുംബം മാസിക തുടങ്ങി മറ്റ് അനുബന്ധ പ്രസിദ്ധീകരണങ്ങൾ പ്രത്യേക ഇളവുകളോടെ വരി ചേരാം. സെൽഫി കോർണർ, തത്സമയ ക്വിസ് മത്സരം എന്നിവയും ഒരുക്കിയിട്ടുണ്ട്. ആദ്യദിനത്തിൽതന്നെ നൂറുകണക്കിന് ആളുകളാണ് പവിലിയനിൽ എത്തിയത്. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്തു. ഒമാനിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ഏക ഇന്ത്യൻ ഭാഷാ ദിനപത്രമാണ് ‘ഗൾഫ് മാധ്യമം’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.