മസ്ക്ത്ത്: ഒമാൻ ഡിസൈൻ ആൻഡ് ബിൽഡ് വീക്ക്, ഒമാൻ റിയൽ എസ്റ്റേറ്റ് എക്സിബിഷൻ എന്നിവയുടെ ഭാഗമായി ഇന്ത്യൻ എംബസി കെട്ടിടനിർമാണ മേഖലയെക്കുറിച്ച് ഇന്ത്യ-ഒമാൻ ബിസിനസ് മീറ്റ് സംഘടിപ്പിച്ചു.
എംബസി ഹാളില്‍ നടന്ന പരിപാടിയില്‍ 23 ഇന്ത്യൻ കമ്പനികളുടെ പ്രതിനിധികൾ പങ്കെടുത്തു. ഒമാനി ഭാഗത്തുനിന്ന് 30ലധികം കമ്പനികളുടെയും നിർമാണ മേഖലയിലെ ബിസിനസ് സ്ഥാപനങ്ങളുടെ പ്രതിനിധികളും സംബന്ധിച്ചു. ഇരു വിഭാഗവും അനുഭവങ്ങൾ പങ്കുവെക്കുകയും മേഖലകളിൽ ലഭ്യമായ ബിസിനസ് അവസരങ്ങളെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്തു. കോവിഡിനുശേഷം ആദ്യമായി ഇന്ത്യൻ എംബസിയിൽ സംഘടിപ്പിച്ച ബിസിനസ് മീറ്റ് ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ എൻജിനീയർ റെദ അൽ സലീഹ്, ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.