മസ്കത്ത്: ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദിയും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഒാൺലൈനിൽ കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം വിപുലമാക്കുന്ന കാര്യങ്ങൾക്ക് ഒപ്പം മേഖലയിലെ പൊതുവായ സ്ഥിതി വിശേഷങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചചെയ്തു. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ നേരിടാൻ ഒരുമിച്ച് പ്രവർത്തിക്കുന്നതിന് കൂടിക്കാഴ്ചയിൽ ധാരണയായി. ഇന്ത്യൻ അംബാസഡർ മുനു മഹാവർ അടക്കമുള്ളവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.