മസ്കത്ത്: ഡിജിറ്റൽ പരിവർത്തനത്തിന്റെ മുന്നേറ്റത്തിന് ഇന്ത്യ നേതൃത്വം നൽകുന്നുണ്ടെന്ന് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഉപദേശകന് പങ്കജ് ഖിംജി പറഞ്ഞു. ജി20 ഉച്ചകോടിക്ക് മുന്നോടിയായി മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഊർജ പരിവർത്തനവും കാലാവസ്ഥ വ്യതിയാനവും ശരിക്കും വലിയ പ്രശ്നങ്ങളാണ്. വികസ്വര, വികസിത രാജ്യങ്ങളെ സന്തുലിതമാക്കി ഇന്ത്യ വളരെ വിവേകത്തോടെയാണ് ഇത് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടാൻ പോകുകയാണ്. ഞങ്ങൾ ഒരുപാട് ആശയങ്ങൾ കൈമാറി. അടുത്ത ആറ് മാസത്തിനുള്ളിൽ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും. സാമൂഹികമായും സാംസ്കാരികമായും 5,000 വർഷത്തിലേറെയും സാമ്പത്തികമായി 2,000 വർഷത്തിലേറെയും ഇരുരാജ്യങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.