സൂർ: സൂറിലെ ഇന്ത്യൻ പ്രവാസികളുമായി സംവദിക്കാൻ ഇന്ത്യൻ അംബാസഡർ അമിത് നാരങ് എത്തുന്നു. സൂറിലെയും പരിസര പ്രദേശങ്ങളിലെയും ഇന്ത്യക്കാരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും കേൾക്കാനും പരിഹാര നിർദ്ദേശങ്ങൾക്കും മറ്റും വേദിയൊരുക്കുന്നത് ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സൂർ ഘടകമാണ്. ബുധനാഴ്ച വൈകിട്ട് ആറുമണിക്ക് സൂർ ഗോൾഡൻ ഹാളിലാണ് ഇന്ത്യൻ അംബാസഡർ അമിത് നാരങ്ങുമായി സംവദിക്കാനുള്ള വേദിയൊരുക്കിയിട്ടുള്ളത്. മേഖലയിലെ ഇന്ത്യക്കാർ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് സംഘടകർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.