മസ്കത്ത്: ഇന്ത്യൻ മീഡിയ ഫോറം വാർഷിക ജനറൽ ബോഡി യോഗം 2022 - 2023 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി കബീർ യൂസുഫിനെയും (ഒമാൻ ഒബ്സർവർ), ജനറൽ സെക്രട്ടറിയായി ജയകുമാർ വള്ളിക്കാവിനെയും (കൗമുദി ടിവി) തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: ട്രഷറർ-അബ്ബാദ് ചെറൂപ്പ (സിറാജ് ന്യൂസ്), കോഓർഡിനേറ്റർ -മുഹമ്മദ് ഇഖ്ബാൽ (കൈരളി ടിവി). ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് കബീർ യൂസുഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജയകുമാർ വള്ളിക്കാവ് വാർഷിക റിപ്പോർട്ടും ട്രഷറർ ചന്ദ്രശേഖരൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ഷിലിൻ പൊയ്യാറ, വി.കെ. ഷഫീർ എന്നിവർ തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. പുതിയ വർഷത്തിൽ കൂടുതൽ സാമൂഹിക, ജീവകാരുണ്യ, ക്ഷേമ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുമെന്ന് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ പറഞ്ഞു. കോവിഡ് ബാധിച്ച് വിദേശത്ത് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.