മസ്കത്ത്: ഒമാൻ ഹെൽത്ത് എക്സിബിഷൻ ആൻഡ് കോൺഫറൻസിൽ ‘ഹീൽമി കേരള’യുമായി ‘ഗൾഫ് മാധ്യമം’ ഇന്ത്യൻ പവിലിയന് നേതൃത്വം നൽകും. കഴിഞ്ഞ വർഷത്തെ അനുഭവസമ്പത്തുമായി മികച്ച മുന്നൊരുക്കവുമായാണ് ‘ഗൾഫ് മാധ്യമം’ ഇത്തവണ മേളക്കെത്തുന്നത്. ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ ആരോഗ്യ സേവന ദാതാക്കൾക്ക് അവരുടെ സേവനങ്ങളും പദ്ധതികളും അന്താരാഷ്ട്ര തലത്തിൽതന്നെ അവതരിപ്പിക്കാനും ലോകത്തിനു മുന്നിൽ പരിചയപ്പെടുത്താനുമുള്ള അവസരംകൂടിയായി എക്സ്പോ മാറും. കേരളത്തിന്റെ ആരോഗ്യ മേഖലയിലെ നേട്ടങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുക എന്നതാണ് പവിലിയനിലൂടെ ലക്ഷ്യമിടുന്നത്. പരമ്പരാഗത ചികിത്സാരീതിയുൾപ്പെടെ കേരളത്തിന്റെ ആരോഗ്യ മേഖലയിലെ ഉണർവുകൾ ഒമാനി സമൂഹത്തിന് പരിചയപ്പെടുത്തുന്നതിനൊപ്പം ആഗോളതലത്തിലേക്കുകൂടി വ്യാപിപ്പിക്കാനും ഇതിലൂടെ സാധിക്കും. യൂറോപ്പിനെ കിടപിടിക്കുന്നതാണ് കേരളത്തിലെ ആരോഗ്യ രംഗം. ഒമാനിൽനിന്നടക്കം നിരവധി പേരാണ് വർഷംതോറും ചികിത്സ തേടി മലയാള മണ്ണിൽ എത്തുന്നത്. ഇത്തരം ആളുകളിലേക്ക് തങ്ങളുടെ സ്ഥാപനങ്ങളെയും സേവനങ്ങളെയും കൂടുതൽ പരിചയപ്പെടുത്തുന്നതിനുള്ള വിശാല കവാടമായി ‘ഹീൽമി കേരള’ മാറും. കേരളത്തെ ചികിത്സക്കായി ആശ്രയിക്കുന്നവർക്ക് അറിവ് പകരുന്നതിനും ഇവിടത്തെ ആരോഗ്യ സ്ഥാപനങ്ങളെയും സേവനങ്ങളെയും പരിചയപ്പെടുത്തുന്നതിനും ഗൾഫ് മാധ്യമം ‘ഹീൽമി കേരളയിൽ അവസരമൊരുങ്ങും. വിവിധ ആരോഗ്യ സ്ഥാപനങ്ങളുടെ ചികിത്സ സംവിധാനങ്ങളും ചികിത്സാരീതികളും അവർ ഉറപ്പുനൽകുന്ന സേവനങ്ങളുമെല്ലാം എക്സ്പോയിലൂടെ പരിചയപ്പെടുത്താനുള്ള അവസരവും ഉണ്ടാകും. പ്രമുഖ ആശുപത്രികളുടെയും ഫാർമസ്യൂട്ടിക്കൽ, ടൂർ ആൻഡ് ട്രാവൽ സ്ഥാപനങ്ങളുടെയും വെൽനസ് സെന്ററുകളുടെയും സേവനങ്ങൾ ഹീൽമി കേരളയിലൂടെ ലഭ്യമാവും. സ്റ്റാൾ ബുക്കിങ്ങിനായി ബന്ധപ്പെടേണ്ട നമ്പർ: +91 9645009444.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.