ഇന്ത്യൻ രൂപ സർവകാല തകർച്ചയിൽ; റിയാലിന്റെ വിനിമയ നിരക്ക് വീണ്ടും 216 കടന്നു

മ​സ്ക​ത്ത്: ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മൂ​ല്യം കു​റ​ഞ്ഞ​തോ​ടെ വി​നി​മ​യ നി​ര​ക്ക് ഒ​രു റി​യാ​ലി​ന് 216.10 രൂ​പ​യി​ലെ​ത്തി. അ​മേ​രി​ക്ക​ൻ ഡോ​ള​ർ ശ​ക്തി പ്രാ​പി​ച്ച​തും എ​ണ്ണ​വി​ല വ​ർ​ധി​ക്കാ​നു​ള്ള പ്ര​വ​ണ​ത​യു​മാ​ണ് ഇ​ന്ത്യ​ൻ രൂ​പ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച ഒ​രു ഡോ​ള​റി​ന് 83.33 രൂ​പ​യാ​യി​രു​ന്നു ക്ലോ​സി​ങ് നി​ര​ക്ക്. വെ​ള്ളി​യാ​ഴ്ച ഇ​ട​സ​മ​യ​ങ്ങ​ളി​ൽ ഡോ​ള​റി​ന്റെ വി​ല 83.49 രൂ​പ വ​രെ എ​ത്തു​ക​യും ചെ​യ്തി​രു​ന്നു. വ്യാ​ഴാ​ഴ്ച 83.29 രൂ​പ​യാ​യി​രു​ന്നു ഒ​രു ഡോ​ള​റി​ന്റെ വി​ല. ഒ​റ്റ ദി​വ​സം നാ​ല്​ രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഇ​ന്ത്യ​ൻ രൂ​പ​ക്കു​ണ്ടാ​യ​ത്. ഈ ​വ​ർ​ഷം സെ​പ്റ്റം​ബ​ർ 18ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ മൂ​ല്യ ത​ക​ർ​ച്ച​യാ​ണി​ത്. 18ന് 83.32 ​ആ​യി​രു​ന്നു ഇ​ന്ത്യ​ൻ രൂ​പ​യു​ടെ വി​ല. ഒ​മാ​നി​ലെ വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ൾ ഒ​രു റി​യാ​ലി​ന് 216.10 രൂ​പ എ​ന്ന നി​ര​ക്കാ​ണ് ന​ൽ​കു​ന്ന​ത്. വാ​രാ​ന്ത്യ അ​വ​ധി ആ​യ​തി​നാ​ൽ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലും ഇ​തേ നി​ര​ക്കു​ക​ൾ​ത​ന്നെ ല​ഭി​ക്കും. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 18ന് ​ഇ​ന്ത്യ​ൻ രൂ​പ സ​മാ​ന​മാ​യ വി​നി​മ​യ നി​ര​ക്കി​ലെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, 22ന് ​ശേ​ഷം വി​നി​മ​യ നി​ര​ക്ക് 215ൽ ​എ​ത്തു​ക​യാ​യി​രു​ന്നു. 25 മു​ത​ലാ​ണ് വി​നി​മ​യ നി​ര​ക്ക് വീ​ണ്ടും ഉ​യ​രാ​ൻ തു​ട​ങ്ങി​യ​ത്. പ​ല ദി​വ​സ​ങ്ങ​ളി​ലും 216 രൂ​പ​ക്ക് അ​ടു​ത്താ​യി​രു​ന്നു. ചി​ല ദി​വ​സ​ങ്ങ​ളി​ൽ റി​യാ​ലി​ന് 216 രൂ​പ​യി​ലെ​ത്തു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ ദി​വ​സം ഒ​രു റി​യാ​ലി​ന് 208 രൂ​പ​യാ​യി​രു​ന്നു വി​നി​മ​യ നി​ര​ക്ക്. വി​നി​മ​യ നി​ര​ക്ക് ഉ​യ​രു​ന്ന​ത്​ പ്ര​വാ​സി​ക​ൾ​ക്ക് ഏ​റെ സ​ന്തോ​ഷം ന​ൽ​കു​ന്ന​താ​ണ്. ത​ങ്ങ​ളു​ടെ ശ​മ്പ​ള​ത്തി​ന് കൂ​ടു​ത​ൽ മൂ​ല്യം ല​ഭി​ക്കു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ പ​ണം നാ​ട്ടി​ൽ അ​യ​ക്കാ​ൻ ക​ഴി​യും.

ബാ​ങ്ക് വാ​യ്പ​ക​ളും മ​റ്റും ഉ​ള്ള​വ​ർ​ക്ക് പ​ണം തി​രി​ച്ച​ട​ക്കാ​ൻ പ​റ്റി​യ അ​വ​സ​ര​മാ​ണി​ത്. എ​ന്നാ​ൽ, ഒ​മാ​നി​ൽ ശ​മ്പ​ളം മാ​സാ​ദ്യം ല​ഭി​ക്കു​ന്ന​തി​നാ​ൽ പ​ല​രും പ​ണം നാ​ട്ടി​ലേ​ക്ക് അ​യ​ച്ച് ക​ഴി​ഞ്ഞി​രു​ന്നു. കൂ​ട്ടി​വെ​ച്ചി​രു​ന്ന ചി​ല​ർ വി​നി​മ​യ നി​ര​ക്ക് 216 രൂ​പ എ​ത്തി​യ​തോ​ടെ ഒ​ന്നി​ച്ച​യ​ക്കു​ക​യും ചെ​യ്തു. അ​തി​നാ​ൽ റി​യാ​ലി​ന് 216.10 രൂ​പ എ​ന്ന നി​ര​ക്ക് പ​ല​ർ​ക്കും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ല.

രൂ​പ​യു​ടെ മൂ​ല്യ ത​ക​ർ​ച്ച​ക്ക് നി​ര​വ​ധി കാ​ര​ണ​ങ്ങ​ളു​ണ്ട്. അ​മേ​രി​ക്ക​ൻ ഡോ​ള​ർ ശ​ക്തി പ്രാ​പി​ക്കു​ന്ന​താ​ണ് പ്ര​ധാ​ന കാ​ര​ണം. ഡോ​ള​ർ ഇ​ൻ​ഡ​ക്സ് .02 ശ​ത​മാ​നം വ​ർ​ധി​ച്ചി​രു​ന്നു. ലോ​ക​ത്തി​ലെ ആ​റ് പ്ര​ധാ​ന ക​റ​ൻ​സി​ക​ളെ അ​പേ​ക്ഷി​ച്ചാ​ണ് ഡോ​ള​ർ ഇ​ൻ​ഡ​ക്സ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഡോ​ള​ർ ഇ​ൻ​ഡ​ക്സ് ഉ​യ​ർ​ന്ന് 105.89 പോ​യ​ന്റി​ൽ എ​ത്തി.

യു​ദ്ധ​സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ എ​ണ്ണ​വി​ല വ​ർ​ധി​ക്കു​ന്ന പ്ര​വ​ണ​ത​യും ഇ​ന്ത്യ​ൻ രൂ​പ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​യി​ലെ വി​ദേ​ശ​നി​ക്ഷേ​പം പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന​തും ഇ​ന്ത്യ​ൻ രൂ​പ​ക്ക് തി​രി​ച്ച​ടി​യാ​ണ്. ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​യെ നി​യ​ന്ത്രി​ക്കു​ന്ന​ത് ഫോ​റി​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ന​ൽ ഇ​ൻ​വെ​സ്റ്റേ​ഴ്സാ​ണ്. ഇ​വ​ർ ഒ​റ്റ ദി​വ​സം 1712.33 കോ​ടി രൂ​പ​യാ​ണ് ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റി​ൽ​നി​ന്ന് പി​ൻ​വ​ലി​ച്ച​ത്. സ്വ​ർ​ണ​വി​ല കു​റ​യു​ന്ന​ത​ട​ക്ക​മു​ള്ള മ​റ്റ് കാ​ര​ണ​ങ്ങ​ളും ഇ​ന്ത്യ​ൻ രൂ​പ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. ഡോ​ള​ർ ശ​ക്ത​മാ​വു​ന്ന പ്ര​വ​ണ​ത കാ​ണി​ക്കു​ന്ന​തോ​ടെ ഇ​ന്ത്യ​ൻ രൂ​പ ഇ​നി​യും ശ​ക്തി കു​റ​യാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് സാ​മ്പ​ത്തി​ക വി​ദ​ഗ്​​ധ​ർ വി​ല​യി​രു​ത്തു​ന്നു.

Tags:    
News Summary - Indian rupee at all-time low; The exchange rate of Rial crossed 216 again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.